നിവിന്‍ പോളി– മമിത ബൈജു ചിത്രം 'ബെത്​ലഹേം കുടുംബ യൂണിറ്റ്' ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രം ഇതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തില്‍ ജസ്റ്റിന്‍ ചേട്ടന്‍റെ നഷ്ടപ്രണയമാണ് ഇതിലൊരു പ്രധാനവിഷയം. ജസ്റ്റിന്‍റെ കോളേജ് കാലത്തെ പ്രണയിനിയായ ജീന മരണപ്പെട്ടതായാണ് സിനിമയില്‍ പറയുന്നത്. 

മരിച്ചുപോയ ജസ്റ്റിന്‍റെ കാമുകി ആരായിരിക്കാം എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നടി നസ്രിയയെ ആണ് ഈ കഥാപാത്രത്തിന് അനുയോജ്യയായി നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നത്. നിവിന്‍റേയും നസ്രിയയുടേയും എ‍‍ഡിറ്റ് ചെയ്ത എഐ വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിലൊരു വിഡിയോയില്‍ കാമിയോ ഡോക്ടര്‍ കഥാപാത്രമായി പൃഥ്വിരാജിന്‍റെ രവി തരകനും പ്രത്യേക്ഷപ്പെടുന്നുണ്ട്. നിവിന്‍–നസ്രിയ ചിത്രം 'നേര'ത്തിലെ നസ്രിയയുടെ കഥാപാത്രത്തിന്‍റെ പേരും ജീന എന്നാണ്. അതിനാല്‍ നസ്രിയയെ ഉദ്ദേശിച്ച് ഗിരീഷ് എഡി ഒരു റഫറന്‍സ് ഇട്ടതാവാം എന്ന് ഊഹിക്കുന്നവരുമുണ്ട്. 

ഒക്ടോബർ 2ന് ജിയോ ഹോട്ട്സ്റ്റാറിൽ ആണ് 'ബികെയു' സ്ട്രീമിങ് ആരംഭിച്ചത്. തിയറ്ററുകളിൽ 300 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ENGLISH SUMMARY:

Following its OTT premiere on JioHotstar on October 2, Girish A.D.'s industry hit 'Bethlehem Kudumba Unit' has sparked viral fan theories regarding the unseen character Jeena. Social media users have been speculating about Justin's deceased college lover, with many identifying actress Nazriya Nazim as the ideal face for the role. Viral AI-edited videos featuring Nivin Pauly and Nazriya have taken the internet by storm, even incorporating a surprise cameo of Prithviraj's iconic character Dr. Ravi Tharakan. Fans suspect this was a clever meta-reference by the director, referencing Nazriya's character Jeena from their classic film 'Neram'.