Image: TamannaahBhatia, Instagram

  • താന്‍ വളരെ ‘ചില്‍’ ആയൊരു അമ്മയായിരിക്കുമെന്ന് നടി തമന്ന ഭാട്ടിയ

വിവാഹവും മാതൃത്വവുമൊക്കെ സെലിബ്രിറ്റികൾ എപ്പോഴും അഭിമുഖീകരിക്കുന്ന ചോദ്യങ്ങളായിരിക്കും. ഇപ്പോൾ ഈ വിഷയത്തിൽ നടി തമന്ന ഭാട്ടിയ നടത്തിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. ഭാവിയിൽ താൻ എങ്ങനെയുള്ള അമ്മയായിരിക്കുമെന്ന ചോദ്യത്തോട് മനസ്സുതുറക്കുകയാണ് തമന്ന.

Also Read: ജേസൺ സഞ്ജയ്​യുടെ ആദ്യ സിനിമ കാണാനെത്തി അമ്മ സംഗീത; വിഡിയോ വൈറൽ

താൻ ഒരു കുട്ടിയുടെ അമ്മയായാൽ വളരെ കർക്കശക്കാരിയായ രക്ഷിതാവായിരിക്കുമെന്നാണ് തന്‍റെ അമ്മ കരുതുന്നതെന്ന് നടി പറയുന്നു. എന്നാൽ അമ്മയുടെ ആ അഭിപ്രായത്തോട് വിയോജിച്ചായിരുന്നു നടിയുടെ പ്രതികരണം. താൻ വളരെ ചിൽ ആയ ഒരമ്മയായിരിക്കുമെന്നാണ് ഫിലിമിഗ്യാൻ നൽകിയ അഭിമുഖത്തിൽ നടി പറയുന്നത്.

അമ്മയായിക്കഴിഞ്ഞാൽ താനെങ്ങനെയായിരിക്കുമെന്ന അമ്മയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും താൻ തന്നോട് തന്നെ കടുപ്പമായി പെരുമാറുന്നതുകൊണ്ടാവും അമ്മ അങ്ങനെ കരുതുന്നതെന്നും നടി പറയുന്നു. അമ്മയുടെ പ്രവചനം ശരിയല്ലെന്നും താൻ തികച്ചും ശാന്തയായ, മക്കളോട് കൂട്ടുകൂടുന്ന, ചിൽ ആയിരിക്കുന്ന അമ്മയായിരിക്കുമെന്നും നടി പറയുന്നു. ‘എനിക്ക് കുട്ടികളുണ്ടായാൽ ഞാൻ അവരോട് ഒരിക്കലും സ്ട്രിക്റ്റ് ആകുമെന്ന് തോന്നുന്നില്ല. ഇന്ന് സ്കൂളിൽ പോകേണ്ട, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കൂ എന്ന് മക്കളോട് പറയുന്ന തരത്തിലുള്ള ഒരു അമ്മയാകാനാണ് എനിക്കിഷ്ടം’ – താരം പറയുന്നു.

‘ദി വ്വാൻ: ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്’ (The Vvaan: Force of the Forest) എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് തമന്ന ഇപ്പോൾ. ബിഹാറിലെ പാറ്റ്നയ്ക്കടുത്തുള്ള 400 വർഷം പഴക്കമുള്ള വൻദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം സോഷ്യൽ മീഡിയയിലും തരംഗമായി മാറിയിട്ടുണ്ട്. സിദ്ധാർഥ് മൽഹോത്രയാണ് ചിത്രത്തിലെ സഹതാരം. തമന്ന അഭിനയിക്കുന്ന, ഏകതാ കപൂർ നിർമിക്കുന്ന ‘രാഗിണി 3’യുടെ ചിത്രീകരണവും ലണ്ടനിൽ പുരോഗമിക്കുകയാണ്. കൂടാതെ അജയ് ദേവ്ഗണിനൊപ്പം ‘റേഞ്ചർ’, ജോൺ എബ്രഹാമിനൊപ്പം ‘ഐപിഎസ് മരിയ’ തുടങ്ങിയ വൻകിട സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യൻ ഖാന്റെ ‘ദ ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിലും തമന്ന പ്രധാന വേഷത്തിലെത്തുന്നുണ്ട്.

‘I’ll Be a Chill Mom’: Tamannaah Bhatia on Her Future Parenting Style:

Tamannaah Bhatia has opened up about what kind of mother she believes she would be in the future, saying she expects to be a relaxed and friendly parent rather than a strict one. She revealed that her mother believes she would be a strict parent, but Tamannaah disagrees and says her mother may think so because she is hard on herself