santhikrishna-kayakalpa

ക്യാമറയ്ക്ക് മുന്നിലെ ജീവിതപാഠം തന്നെ സംരംഭയാക്കിയെന്ന് നടി ശാന്തികൃഷ്ണ. സ്വന്തം പേരിന്റെ ചുരുക്കത്തിനൊപ്പം സൗന്ദര്യ സങ്കൽപംകൂടി ചേർത്തുവച്ച് 'സുന്ദര കായകൽപ്പ്' എന്ന പെഴ്സണൽ കെയർ ബ്രാൻഡുമായാണ് താരം വിപണിയിലെത്തുന്നത്. കൊച്ചിയിലാണ് ശാന്തി കൃഷ്ണ സ്വന്തം ബ്രാൻഡായ സുന്ദര കായകൽപ് അവതരിപ്പിച്ചത്. 

ഒരു പഴയ സിനിമാക്കാലം ഓർത്തെടുത്താണ് തന്നിലെ സംരംഭകയെ ശാന്തി കൃഷ്ണ പരിചയപ്പെടുത്തിയത്. 'നിദ്ര' സിനിമയിൽ അഭിനയിക്കുമ്പോൾ വെയിൽകൊണ്ട് കരുവാളിച്ചത് മുതൽ തന്‍റെ മനസിലുള്ളതാണ് സ്കിൻ കെയർ, ഹെയർ കെയർ എന്ന് പറയുന്നു പ്രിയ താരം. 

പ്രകൃതിദത്ത ചേരുവകൾക്കൊപ്പം ആധുനിക ഫോർമുലേഷനുകൾ കൂടി ഉൾപ്പെടുത്തിയാണ് സ്കിൻ, ഹെയർ, ബോഡി കെയർ പ്രൊഡക്ടുകൾ എസ് കെ അഥവ സുന്ദര കായകൽപ് എന്ന പേരിൽ ഒരുക്കിയതെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. സുഹൃത്ത് നിശാന്ത് നായരുമായി ചേർന്നാണ് സംരംഭം തുടങ്ങിയത്. ലോഗോ ഡിസൈനിംഗും ബ്രാൻഡിംഗും സോഷ്യൽ മീഡിയയുമൊക്കെയായി മക്കളും ഒപ്പമുണ്ട്.

മനസ് തെളിഞ്ഞാൽ മുഖം തിളങ്ങുമെന്നത് പ്രകൃതിനിയമം. അതിനൊപ്പം രാസവസ്തുക്കളില്ലാത്ത നല്ല പ്രൊഡക്റ്റുകൾ കൂടി ശീലമാക്കണമെന്നാണ് താരവചനം.

ENGLISH SUMMARY:

Veteraning actress Shanthi Krishna has stepped into entrepreneurship by launching her personal care and wellness brand, Sundara Kayakalp (SK), in Kochi. Rooted in her personal experiences with skincare during her early acting days filming Nidra, the brand combines natural ingredients with modern formulations across skin, hair, and body care products. Co-founded alongside her friend Nishanth Nair, the venture is a family affair with her children actively handling logo design, branding, and social media strategy.