dhoomakethu-movie-press-meet

സജിന്‍ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തി സുധി മാഡിസണ്‍ സംവിധാനം ചെയ്ത ധൂമകേതു തീയറ്ററുകളില്‍ ചിരിപടര്‍ത്തി മുന്നേറുന്നു. ടൈംലൂപ്പും ഫാന്‍റസിയും കോമഡിയും കോര്‍ത്തിണക്കിയ ചിത്രം വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സമീര്‍ താഹീര്‍, ഷൈജു ഖാലിദ് , സജിന്‍ അലി, അബ്ബാസ് തിരുന്നാവായ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.  നായകന്‍ അകപ്പെടുന്ന ടൈംലൂപ്പാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും പ്രേക്ഷകര്‍ക്ക് എളുപ്പം മനസിലാകുന്ന രീതിയില്‍ കോമഡിയിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 

ENGLISH SUMMARY:

The Malayalam fantasy-comedy film Dhumakethu, starring Sajin Gopu and Nikhila Vimal in lead roles, has opened to positive audience responses in theaters following its Friday release. Directed by Sudhi Madison, the movie blends time-loop mechanics and fantasy elements within an accessible humor-driven narrative. Jointly produced by Sameer Thahir, Shyju Khalid, Sajin Ali, and Abbas Thirunavaya, the storyline revolves around the protagonist who becomes trapped in a repeating time loop. According to the filmmakers, the complex sci-fi trope was purposely treated with lighthearted comedy to ensure clear and enjoyable storytelling for family audiences