മഹാത്മാഗാന്ധി വെറുമൊരു ചരിത്ര പുരുഷനോ അതോ വീഴ്ചകളും പൊരുത്തക്കേടുകളുമുള്ള സാധാരണ മനുഷ്യനോ?. ഗാന്ധിയൻ ആശയങ്ങളെ പുതിയ തലമുറയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യാൻ ഒരുങ്ങുകയാണ് പുതിയ മലയാള ചിത്രം 'ഇഴകൾക്കപ്പുറം' തിയറ്ററുകളിലേക്ക് എത്തുന്നു. മഹാത്മാവിലെ മനുഷ്യനെ തേടുന്ന ചിത്രം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പ്രേക്ഷകരിലേക്ക് എത്തും.

ഗാന്ധിയൻ ആശയങ്ങളിൽ അടിയുറച്ച് മുന്നോട്ടുപോകുന്ന കേന്ദ്ര കഥാപാത്രം.ആനന്ദ് എന്ന ഗാന്ധിയനെ അവതരിപ്പിക്കുന്നത് ദിനേശ് പണിക്കരാണ്. ഗാന്ധിയെ ആരാധിക്കുന്ന അച്ഛനും ഗാന്ധിയെ കുറിച്ച് ഡോക്യുമെന്‍ററി ഒരുക്കുന്ന മകൾ ഉയർത്തുന്ന ചോദ്യങ്ങളും തമ്മിലുള്ള ആശയസംഘർഷമാണ് സിനിമയുടെ കാതൽ. വേണു നായർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജിജോ ജോണി ചെറുവത്തൂരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഗാന്ധിയൻ ആശയങ്ങളെ പുനർവായിക്കുന്ന 'ഇഴകൾക്കപ്പുറം' ഗാന്ധിജയന്തി ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തും. തിയറ്ററുകൾക്കപ്പുറം പ്രധാനപ്പെട്ട ഫെസ്റ്റിവൽ വേദികളിലേക്കും സിനിമ എത്തും.

ENGLISH SUMMARY:

Malayala Manorama Online News reports on the upcoming Malayalam film 'Ezhaikalkappuram,' which aims to re-examine Gandhian ideals through the lens of the younger generation's questions. The movie, set to release on Gandhi Jayanti, explores the human side of Mahatma Gandhi, delving into the conflicts arising from differing perspectives on his legacy.