sruthi

TOPICS COVERED

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും മനസ്സുതുറന്ന് നടി ശ്രുതി ഹാസൻ. താൻ ഒരിക്കൽ വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നുവെന്നും എന്നാൽ നിയമപരമായ കടലാസുകളിലും വലിയ ആഡംബരങ്ങളിലും തനിക്ക് വിശ്വാസമില്ലെന്നും താരം വ്യക്തമാക്കി. സോഹ അലി ഖാന്‍ പോഡ്കാസ്റ്റിന്  നൽകിയ അഭിമുഖത്തിലാണ് ശ്രുതി തന്‍റെ നിലപാടുകൾ വ്യക്തമാക്കിയത്.

സമൂഹത്തിന്‍റെ ചട്ടക്കൂടുകൾക്കനുസരിച്ച് ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പങ്കാളിയുമായി പരസ്പരം മനസിലാക്കി ഒപ്പമുണ്ടാകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ശ്രുതി ഹാസൻ പറഞ്ഞു. കല്ല്യാണത്തിന് താന്‍ എതിരല്ലെന്നും ശ്രുതി വ്യക്തമാക്കി. വിവാഹത്തിന്മേലുള്ള അനാവശ്യമായ പണച്ചെലവുകളും മറ്റ് പ്രകടനങ്ങള്‍ക്കും താന്‍ എതിരാണെന്നും അവര്‍ പറഞ്ഞു. അത്തരം കാര്യങ്ങളിൽ പണം കളയുന്നതിന് പകരം അത് മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കാമെന്നും അഭിപ്രായപ്പെട്ടു. 

ഭാവിയിലെ മാതൃത്വത്തെക്കുറിച്ചും കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ചും ശ്രുതി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. തനിക്ക് അമ്മയാകാൻ അതിയായ ആഗ്രഹമുണ്ടെന്നും അതിനായി ഒരു കുട്ടിയെ ദത്തെടുക്കാൻ താൻ തയ്യാറാണെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. പ്രസവിച്ച് അമ്മയാകുന്നത് പോലതന്നെ  ദത്തെടുക്കലിലൂടെയും മാതൃത്വം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു. 

ENGLISH SUMMARY:

Shruthi Hassan discusses her personal life and views on marriage openly. She expressed that she was once on the verge of marriage but doesn't believe in legal paperwork or excessive grandeur, preferring mutual understanding with a partner.