robin-radhakrishnan

നാർസിസ്റ്റിക് പ്രവണതകളുണ്ടെന്നും തെറാപ്പി ആരംഭിച്ചെന്നും വെളിപ്പെടുത്തി ഡോ. റോബിന്‍ രാധാകൃഷ്ണന്‍.  മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി സമൂഹമാധ്യമങ്ങളിൽ നിന്നു താൽക്കാലികമായി ഇടവേള എടുക്കുകയാണെന്നും റോബിൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 

'എന്നിൽ നാർസിസ്റ്റിക് പ്രവണതകളുണ്ടെന്നത് ഞാൻ തിരിച്ചറിയുന്നു. അത് തിരുത്തിയെടുക്കേണ്ടതുണ്ടെന്നും, ആ യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട് അതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നുവെന്നും അറിയിക്കുന്നു. ഞാൻ ഇതിനകം തന്നെ തെറപ്പി ആരംഭിച്ചിട്ടുണ്ട്. സ്വയം വിലയിരുത്തലിന്റെയും, മാറ്റങ്ങളുടെയും, ഒരു മികച്ച വ്യക്തിയായി മാറാനുള്ള ഈ യാത്ര തുടരാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്'. 

തന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസികാരോഗ്യത്തിനും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക് സമയം മാറ്റിവയ്ക്കുന്നതിനുമായി സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുന്നതെന്നും റോബിന്‍ വ്യക്തമാക്കി. 'മാറ്റത്തിന് സമയമെടുക്കുമെന്ന് എനിക്കറിയാം, എങ്കിലും അതിനായി അധ്വാനിക്കാൻ ഞാൻ തയാറാണ്. എനിക്ക് സ്നേഹവും പിന്തുണയും ക്ഷമയും നൽകിയ, എന്നെ മനസിലാക്കിയ എല്ലാവർക്കും നന്ദി. കൂടുതൽ കരുത്തോടെയും, ശാന്തതയോടെയും, എന്നത്തേക്കാളും മികച്ചൊരു വ്യക്തിത്വത്തോടെയും ഞാൻ തിരികെ വരും' എന്നും റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റോബിൻ ബിജെപി പ്രവർത്തകനാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി റോബിന്‍ മല്‍സരിച്ചിരുന്നു. 

ENGLISH SUMMARY:

Former Bigg Boss contestant and NDA candidate Dr. Robin Radhakrishnan revealed that he has acknowledged having narcissistic personality traits and has begun professional therapy for self-improvement. Sharing a personal post on Instagram, he announced a temporary hiatus from social media platforms to prioritize his mental health and spend quality time with loved ones. Robin expressed his full commitment to taking responsibility for his actions while working toward transforming into a calmer and better individual. He also thanked his supporters for their patience and promised to return stronger following this period of self-reflection.