നടി അഹാന കൃഷ്ണയുടെ വിവാഹച്ചടങ്ങുകളിൽ നിന്നുള്ള ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, സഹോദരി ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനുമെതിരെ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. വിവാഹദിനത്തിൽ മകൻ ഓമിയെ മുഴുവൻ സമയവും പരിപാലിച്ചതും കൈയ്യിലെടുത്തു നടന്നതും അശ്വിനായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് അശ്വിൻ ഭാര്യയുടെ 'അടിമ'യാണെന്നും 'പാവാട'യാണെന്നും പറഞ്ഞ് ചിലർ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ദിയ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

മറുപടിയായി _suudhii.n എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വിഡിയോ ദിയ സ്റ്റോറിയാക്കി. സ്വന്തം കുഞ്ഞിനെ അച്ഛൻ പരിപാലിക്കുന്നത് കടമയാണെന്നും, പുരുഷൻ ഭാര്യയെ പിന്തുണച്ചാൽ പരിഹസിക്കുന്നത് സമൂഹത്തിന്റെ തെറ്റായ മനോഭാവമാണെന്നുമാണ് വിഡിയോയില്‍ പറഞ്ഞത്. 'ഈ കമന്റുകൾ എനിക്ക് മനസ്സിലാകുന്നില്ല. കാരണം, ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുന്ന ഒരു അച്ഛന്റെ വിഡിയോയ്ക്ക് താഴെ പരിഹസിക്കാൻ വേണ്ടി മാത്രം എന്താണ് അതിലുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആ കുട്ടിയുടെ അമ്മ എന്തെങ്കിലും തിരക്കിലാവാം, അല്ലെങ്കിൽ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് കാണാം. ഇതൊന്നും തന്നെയില്ലെങ്കിലും, ആ കുട്ടിയുടെ അച്ഛന്റെയും കൂടെ ഉത്തരവാദിത്തമല്ലേ തന്റെ കുഞ്ഞിനെ നോക്കുക എന്നത്? അതിനെ ഇത്തരത്തിൽ നോക്കിക്കാണേണ്ട ആവശ്യം എന്താണ്?   

പക്ഷേ, ഇതേസമയം ഈ കമന്റ് ഇട്ട ആൾക്കാരുൾപ്പെടെ, ഒരു സ്ത്രീ തന്റെ കരിയറോ വിദ്യാഭ്യാസവോ എല്ലാം തന്റെ ഭർത്താവിനും കുഞ്ഞിനും വേണ്ടി മാറ്റിവെച്ചിട്ട് ആ കുടുംബത്തിൽ നിൽക്കുകയാണെങ്കിൽ അവൾ ഒരു ഐഡിയൽ സ്ത്രീയായിരിക്കും സമൂഹത്തിൽ. ഇതേ കാര്യം ഒരു പുരുഷൻ തന്റെ ഭാര്യയ്ക്ക് വേണ്ടി അവളുടെ ബിസിനസ്സ് സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുകയാണെങ്കിൽ അവനെ ഇത്തരത്തിലുള്ള കമന്റുകൾ വിളിക്കും. 

എന്നിട്ട് ഏറ്റവും വലിയ തമാശ എന്താണെന്ന് വെച്ചാൽ, ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പുരുഷനെ എത്രത്തോളം ആക്രമിക്കാൻ പറ്റുമോ അത്രത്തോളം ആക്രമിച്ചിട്ട്, എവിടെയെങ്കിലുമൊക്കെ എന്തെങ്കിലും പ്രശ്നം നടക്കുമ്പോൾ 'പുരുഷന്മാരുടെ പ്രശ്നങ്ങൾ ആരും ചർച്ച ചെയ്യുന്നില്ലേ', 'ഞങ്ങളെ സഹായിക്കാൻ ആരുമില്ലേ" എന്ന് പറഞ്ഞ് കരയുന്ന അതേ ആൾക്കാരുടെ പ്രതീകമാണ് ഈ കമന്റ് ബോക്സ്,' വിഡിയോയില്‍ പറയുന്നു. 'നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്' എന്ന കമന്റോടെയാണ് ദിയ വിഡിയോ പങ്കുവച്ചത്.

ENGLISH SUMMARY:

Following the viral media coverage of actress Ahaana Krishna's wedding, her sister Diya Krishna and brother-in-law Ashwin Ganesh faced unwarranted online bullying and trolling. Social media trolls targeted Ashwin for carrying and taking full care of their child, Omi, throughout the wedding functions, labeling him with derogatory Malayalam slurs like "penkonthan" (henpecked) and "adima" (slave). In response, Diya addressed the toxic comments by resharing an insightful video from Instagram user _suudhii.n. The shared video highlighted that taking care of one's own child is an equal paternal responsibility, slamming societal double standards that praise women for sacrificing careers for family while ridiculing men who support their wives' endeavors and share parenting duties. Diya endorsed the video with the caption, "You said it so right."