suriya-jyotika

TOPICS COVERED

തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ഇരുപതാം വിവാഹവാർഷികത്തിന്‍റെ ആഘോഷങ്ങൾ വാർത്തകളിൽ നിറയുകയാണ്. വിവാഹ പ്രതിജ്ഞ വീണ്ടും ചൊല്ലി ഇരുപതാം വിവാഹവാർഷികം ആഘോഷമാക്കിയ ചടങ്ങിന്‍റെ  ചിത്രങ്ങളും വിഡോയോകളും ഇതിനോടകം വൈറലായി കഴിഞ്ഞു. താരദമ്പതികൾ വീണ്ടും വാർത്തകളിൽ നിറഞ്ഞതോടെ അവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള പഴയ വിഡിയോകളും പ്രചരിക്കുന്നുണ്ട്.

2008-ൽ പുറത്തിറങ്ങിയ 'വാരണം ആയിരം' എന്ന സിനിമയിൽ സൂര്യയ്‌ക്കൊപ്പം പ്രവർത്തിച്ചതിന്‍റെ ഓർമ്മകൾ പങ്കുവെയ്ക്കുന്ന സമീറ റെഡ്ഡിയുടെ ഒരു വിഡിയോയും ഇത്തരത്തിൽ വൈറലാവുകയാണ്.  'വാരണം ആയിരം' ഷൂട്ടിങ് സമയത്ത് ജ്യോതിക ഗർഭിണിയായിരിന്നുവെന്നും ആ സമയം സൂര്യ എത്ര സന്തോഷവാൻ ആയിരുന്നവെന്നുമാണ് സമീറ ഓർമ്മിക്കുന്നത്. കുഞ്ഞിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ സൂര്യയ്‌ക്കൊപ്പം പോയതും സമീറ വിവരിക്കുന്നു.

'ജ്യോതിക ഗർഭിണിയായിരുന്നു. സൂര്യ കുഞ്ഞിന് വസ്ത്രങ്ങൾ വാങ്ങാനുള്ള തിടുക്കത്തിലും. ഞാൻ അന്ന് ഒരു അമ്മയായിരുന്നു. അവൻ ഒരു അച്ഛനാകാൻ പോകുന്നതിൽ എത്ര സന്തോഷവാനാണ് എന്ന് പ്രകടമായിരുന്നു. അത് വളരെ ക്യൂട്ട് ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ജനിക്കാൻ പോകുന്ന കുഞ്ഞിനായി ഒരുപാട് ഒരുപാട് ഷോപ്പിംഗ് നടത്തി. അവൻ എത്ര ആവേശത്തിലായിരുന്നുവെന്ന് അന്ന് കാണാൻ കഴിഞ്ഞു. മനോഹരമായ ഒരു അനുഭവം ആയിരുന്നു അത്'- സമീറ റെഡ്ഡി വിഡിയോയിൽ പറഞ്ഞു. 

2008 ലാണ് ഗൗതം വാസുദേവ് ​​മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച 'വാരണം ആയിരം' പുറത്തിറങ്ങിയത്. സിമ്രൻ, സമീറ റെഡ്ഡി, രമ്യ എന്നിവർക്കൊപ്പം സൂര്യ അച്ഛനും മകനുമായി പ്രധാന ഇരട്ട വേഷങ്ങളിലാണ് അഭിനയിച്ചത്. 1999-ൽ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും കണ്ടുമുട്ടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ശേഷം 2006 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. 2007 ലാണ് ഇരുവർക്കും ദിയ എന്നുപേരുള്ള പെൺകുട്ടി ജനിക്കുന്നത്. 2010 ൽ ദേവ് എന്ന മകനും ജനിച്ചു. 

തങ്ങളുടെ ഇരുപതാം വിവാഹ വാർഷികത്തിൽ പരമ്പരാഗത ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങിൽ സൂര്യയും ജ്യോതികയും വെള്ള വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ജ്യോതിക ഗൗണും സൂര്യ വെള്ള ടക്സീഡോയുമാണ് ധരിച്ചിരുന്നത്. ചടങ്ങിന്റെ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ജ്യോതിക ആരാധകരുമായി പങ്കുവെച്ചു. "ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ" എന്നാണ് വിഡിയോയ്ക്ക് ജ്യോതിക നൽകിയ അടിക്കുറിപ്പ്. 

 

ENGLISH SUMMARY:

Suriya Jyothika's 20th wedding anniversary celebrations are making headlines with their vow renewal ceremony. Old videos about their marital life are also resurfacing, including a touching memory shared by Samira Reddy about Jyothika's pregnancy during the filming of 'Varanam Aayiram'.