80കളില്‍ തന്‍റെ നൃത്തങ്ങള്‍ കൊണ്ട് തെന്നിന്ത്യന്‍ സിനിമലോകം കീഴടക്കിയ നടി ഡിസ്കോ ശാന്തി ആശുപത്രിയില്‍. 61 വയസുള്ള നടി തന്നെയാണ് തന്‍റെ ആശുപത്രിവാസത്തിന്‍റെ ചിത്രം പുറത്തുവിട്ടത്. മുക്കില്‍ ട്യൂബും കഴുത്തില്‍ പ്ലാസ്റ്ററുമൊട്ടിച്ച് ആശുപത്രി വസ്ത്രത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിന്നാല്‍ വന്‍തോതില്‍ ആരാധകര്‍ നടിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് രംഗത്തുവന്നു. എന്നാല്‍ എന്താണ് അസുഖമെന്ന് നടി വിവരിച്ചിട്ടില്ല. നടിയെ കൂടാതെ നടിയുടെ മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ആരാധകരുടെ മെസേജ് പ്രവാഹമാണ്. എന്നാല്‍ ഇതിനും വ്യക്തമായി മറുപടി ലഭിച്ചിട്ടില്ല.
പിന്നാലെ താന്‍ ആശുപത്രി വിട്ടെന്നും നടി സ്മൈലി ഇമോജികളോടെ ഫോട്ടോ പോസ്റ്റ് ചെയ്തു.
1980-കളിലും 90-കളിലും ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ ഗ്ലാമർ വേഷങ്ങളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഡിസ്കോ ശാന്തി. പ്രശസ്ത തെലുങ്ക് നടനായിരുന്ന ശ്രീഹരിയായിരുന്നു ശാന്തിയുടെ ഭര്‍ത്താവ്. 2013-ൽ ശ്രീഹരി അന്തരിച്ചു.