നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ആറു മാസത്തോളമെടുത്ത് ഡിസൈനർ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ ചടങ്ങുകളുടെ ഘടന വരെ അഹാന സ്വയം പ്ലാൻ ചെയ്താണ് സ്വപ്ന വിവാഹം യാഥാർത്ഥ്യമാക്കിയത്. താജ് കോവളത്ത് നടന്ന മൂന്ന് ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷം ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കായി തിരുവനന്തപുരത്ത് പ്രത്യേക റിസപ്ഷനും സംഘടിപ്പിച്ചു.

അഹാനയുടെ സംഘാടന മികവിനെ പ്രശംസിച്ച് അഹാനയുടെ സഹോദരി ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷ് രംഗത്തെത്തി. "സ്വപ്നതുല്യമായ ദിവസങ്ങൾ... അഹാന കൃഷ്ണ താനാണ് എക്കാലത്തെയും മികച്ച പ്ലാനർ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്", അശ്വിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ചേച്ചിയുടെ കല്യാണത്തിന് ദിയയും തിളങ്ങി. "ഈ സീസണിലെ സ്വപ്നതുല്യമായ കല്യാണത്തിൽ പങ്ക് ചേരാൻ സാധിച്ചതിൽ സന്തോഷം", ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദിയ കൃഷ്ണ കുറിച്ചു. സ്വന്തം വിവാഹദിനത്തിലേതിനേക്കാൾ മനോഹരമായ ലുക്കിലാണ് ദിയ, ചേച്ചിയുടെ വിവാഹത്തിനെത്തിയതെന്നാണ് ആരാധകരുടെ കമന്റുകൾ. അഹാനയുടെ റോയൽ ലുക്കിനൊപ്പം തന്നെ ദിയ, അശ്വിൻ, ഓമി എന്നിവരുടെ സാന്നിധ്യവും വിവാഹച്ചടങ്ങുകളിലെ പ്രധാന ആകർഷണമായിരുന്നു.

ENGLISH SUMMARY:

Actress and social media influencer Ahaana Krishna tied the knot with cinematographer Nimish Ravi in an intimate ceremony at Taj Kovalam, followed by a star-studded reception in Thiruvananthapuram for film and political personalities. Ahaana meticulously planned the three-day wedding festivities herself over six months, taking charge of every detail from designer outfits to event coordination. Her brother-in-law Ashwin Ganesh praised her organizational skills on Instagram, calling her the "best planner ever." Photos of her sister Diya Krishna, along with Ashwin and Omi, went viral, with fans admiring Diya's elegant look.