Image: Instagram, LadyGaga

Image: Instagram, LadyGaga

TOPICS COVERED

  • ലേഡി ഗാഗയ്ക്കും പങ്കാളിക്കും കണ്‍മണി പിറന്നു. ജീവിതത്തിലെ പുതിയ റോളിനെക്കുറിച്ച് നേരത്തേ സൂചന നല്‍കി ഗാഗ

പോപ് ഗായികയും ഓസ്കർ ജേതാവുമായ ലേഡി ഗാഗയ്ക്കും, പ്രതിശ്രുത വരനും പ്രമുഖ സംരംഭകനുമായ മൈക്കൽ പോളാൻസ്കിയ്ക്കും കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമൊപ്പം കുഞ്ഞിനേയും കണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോർത്തേൺ കാലിഫോർണിയയില്‍വച്ചാണ് താരത്തേയും കുഞ്ഞിനേയും കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Also Read: മകളെ തല്ലി, പശ്ചാത്താപം വന്ന് ജയിലില്‍ പോകുന്ന ജോര്‍ജുകുട്ടി അല്ല! ദൃശ്യം –3 ഹിന്ദി പതിപ്പ് വേറെ 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഒരു അഭിമുഖത്തില്‍ കുടുംബജീവിതം ആരംഭിക്കുന്നതിനെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമെല്ലാം താരം വളരെ വൈകാരികമായി സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ ദി സ്റ്റീഫൻ കോൾബെർട്ട് ഷോയിൽ പങ്കെടുത്തപ്പോഴും, ഒരു കുട്ടിയെ വളർത്തുന്നതായിരിക്കും തന്റെ ജീവിതത്തിലെ അടുത്ത മികച്ച റോൾ എന്നും താരം പറഞ്ഞിരുന്നു. 

Also Read: അവര്‍ എന്‍റെ ഗോത്രം ഏതാണെന്ന് ചോദിച്ചു, അതറിഞ്ഞിട്ട് എന്താണ് കാര്യം: ഐശ്വര്യ ലക്ഷ്മി

2019ലാണ് ഗാഗയും മൈക്കലും തമ്മില്‍ സൗഹൃദമാരംഭിച്ചത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2020-ലെ ന്യൂ ഇയർ പാർട്ടിയിലാണ് ഇവരുടെ പ്രണയം വാർത്തകളിൽ ഇടംപിടിക്കുന്നത്. തുടർന്ന് സൂപ്പർ ബൗൾ വേദിയിൽ വച്ച് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

2024 മാർച്ചില്‍ വിവാഹനിശ്ചയം കഴിഞ്ഞു. പാരിസ് ഒളിംപിക്സിനിടെ ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റാലുമായുള്ള സംഭാഷണത്തിനിടയിലാണ് മൈക്കലിനെക്കുറിച്ച്  ഗാഗ പരസ്യമായി സംസാരിച്ചത്. 

തന്റെ ജീവിതത്തിലേക്ക് സമാധാനവും സന്തോഷവും കൊണ്ടുവന്ന വ്യക്തിയാണ് മൈക്കൽ എന്ന് ഗാഗ പറയുന്നു. ഗാഗയുടെ ജീവിതത്തിലെ പുതിയ സന്തോഷത്തിൽ ലോകമെമ്പാടുമുള്ള ആരാധകരും സിനിമാ സംഗീത ലോകവും ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്. 

Lady Gaga and Fiancé Michael Polansky Welcome Their First Baby:

Pop star and Oscar winner Lady Gaga and her fiancé, entrepreneur Michael Polansky, have reportedly welcomed their first child. Foreign media outlets reported sighting the couple together with their newborn baby in Northern California. Gaga had previously expressed her strong desire for motherhood and starting a family in several interviews, including on The Stephen Colbert Late Show. After beginning their relationship in 2019 and getting engaged in 2024, fans and the music industry worldwide are now congratulating the couple on their new arrival