ദേശീയ ചലചിത്ര പുരസ്കാരങ്ങളുടെ വിതരണവേദി പതിറ്റാണ്ടുകളായി രാജ്യതലസ്ഥാനമായ ഡല്‍ഹി ആയിരുന്നു. എന്നാല്‍ ഇത്തവണ വേദി മാറ്റി പരീക്ഷിക്കാനൊരുങ്ങുകയാണ് നാഷണൽ ഫിലിം ഡവലപ്‌മെന്‍റ് കോർപ്പറേഷൻ. 72മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിനായി ഗുജറാത്ത് ഏക്ത നഗര്‍ ആണ് വേദിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ മാസാവസാനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ഗുജറാത്ത് സന്ദര്‍ശനം കണക്കിലെടുത്ത് വേദി ഏക്ത നഗറിലേക്ക് മാറ്റിയതാണെന്നാണ് വിശദീകരണം.
നിലവിലെ മാറ്റം താല്‍ക്കാലികമാണെന്ന് പറയുമ്പോഴും കേന്ദ്ര സർക്കാരിന്റെ പല പ്രധാന ഔദ്യോഗിക പരിപാടികളും പദ്ധതികളും തുടർച്ചയായി ഗുജറാത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇതെന്ന വിമർശനവും ഇതിനിടയില്‍ ഉയർന്നിട്ടുണ്ട്. 1954-ൽ പുരസ്കാരം വിതരണം ചെയ്യാന്‍ തുടങ്ങിയത് മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പരമ്പരാഗതമായി ഈ ചടങ്ങ് നടന്നിരുന്നത്.
ജൂലൈയിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2024ല്‍ റിലീസ് ചെയ്ത സിനിമകള്‍ക്കായുള്ള പുരസ്കാരങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. മികച്ച ചിത്രത്തിനായുള്ള പുരസ്കാരം ആര്‍ട്ടിക്കിള്‍ 370ഉം മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും നടിക്കുള്ള പുരസ്കാരം യാമി ഗൗതമും നേടി. നിലവിലെ റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഗുജറാത്തിലെത്തിയാകും ഇവരെല്ലാം പുരസ്കാരം സ്വീകരിക്കുക.