vijay-ajith

തമിഴ്നാട്ടിൽ മോട്ടോർ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നടൻ അജിത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് കത്തയച്ചാണ്  അജിത് അഭിനന്ദനം അറിയിച്ചത്. യുവാക്കളെ കായിക മേഖലയിലേക്ക് ആകർഷിക്കാനും അവരുടെ കഴിവുകൾ കണ്ടെത്തി വളർത്താനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന്  അജിത് പറഞ്ഞു. സ്പോർട്സ് സിറ്റി പ്രഖ്യാപനം തനിക്ക് ഏറെ സന്തോഷം നൽകിയെന്നും അജിത് കത്തിൽ പറയുന്നു..

നിലവിൽ മോട്ടോർ സ്പോർട്സിൽ സജീവമായ നടൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ്ങിന്റെ  വാക്കുകളെ കത്തിൽ ഉദ്ധരിക്കുകയും ചെയ്തു. 'One small step by the tamilnadu government, one giant leap for Indian motorsports.' എന്നാണ് അജിത് കത്തിൽ കുറിച്ചത്.

മുഖ്യമന്ത്രിയുടെ വിജയ് യുടെ പ്രവർത്തനങ്ങൾക്കും വിജയം ആശംസിക്കുന്നെന്നും  മോട്ടോർ സ്പോർട്സ് സിറ്റി ഉൾപ്പെടെയുള്ള എല്ലാ കായിക പദ്ധതികളും വലിയ വിജയമാകട്ടെ എന്നും അജിത് കത്തിൽ പറഞ്ഞു.

ENGLISH SUMMARY:

Tamil cinema superstar and motorsports enthusiast Ajith Kumar sent a letter of appreciation to actor-politician Vijay regarding the Tamil Nadu government's proposal to establish a dedicated Motorsports City. Expressing his happiness over initiatives aimed at encouraging youth participation in sports, Ajith paraphrased Neil Armstrong's famous quote, writing: "One small step by the Tamil Nadu government, one giant leap for Indian motorsports." He extended his best wishes to Vijay for the project's success and the overall development of the sports sector.