mahesh-babu-son-toxic

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ 'ടോക്സിക്' എന്ന ചിത്രത്തിന് കുറഞ്ഞ റേറ്റിങ് നല്‍കി തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മകൻ ഗൗതം ഘട്ടമനേനി. ചിത്രത്തിന് 0.5 റേറ്റിങാണ് ഗൗതം നൽകിയത്. സിനിമപ്രേമികൾക്കായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ലെറ്റർബോക്‌സ്ഡ്' (Letterboxd) അക്കൗണ്ടിലൂടെയാണ് ഇരുപതുകാരനായ ഗൗതം ചിത്രത്തിന് കുറഞ്ഞ റേറ്റിങ് നൽകിയത്.

ഇതിന് മുന്‍പും മഹേഷ് ബാബുവിന്‍റേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ റേറ്റിങ് ഗൗതം പങ്കുവച്ചിട്ടുണ്ട്. 'പോക്കിരി'ക്ക് 5 സ്റ്റാർ നൽകിയപ്പോൾ 'നിജം', 'വംശി' എന്നീ സിനിമകൾക്ക് 2 സ്റ്റാർ മാത്രമാണ് നൽകിയത്. വിവിധ ഭാഷകളിലായി 400-ലധികം സിനിമകൾ കണ്ടിട്ടുള്ള ഗൗതമിന്റെ റേറ്റിങ്ങുകൾ ഇപ്പോൾ തെലുങ്ക് സിനിമാ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, 'ടോക്സിക്' എന്ന ചിത്രത്തെ പ്രശംസിച്ച് കന്നഡ സിനിമാലോകത്തെ പ്രമുഖരായ കിച്ച സുദീപ്, ഋഷഭ് ഷെട്ടി, ഉപേന്ദ്ര എന്നിവർ രംഗത്തെത്തിയിരുന്നു. കന്നഡ ഇൻഡസ്ട്രിയിലെ ധീരമായ ശ്രമമെന്നാണ് ഋഷഭ് ഷെട്ടി ചിത്രത്തെ വിശേഷിപ്പിച്ചത്.

ENGLISH SUMMARY:

Gautam Ghattamaneni, the 20-year-old son of Telugu superstar Mahesh Babu, has sparked a lively discussion online after giving a 0.5-star rating to the movie Toxic, directed by Geetu Mohandas and starring Yash. Gautam, an active user on the film discovery platform Letterboxd who has logged over 400 films across various languages, frequently posts candid ratings—having previously awarded 5 stars to his father's hit Pokiri while giving lower ratings to Nijam and Vamsi. Meanwhile, leading Kannada film figures like Kiccha Sudeep, Rishab Shetty, and Upendra praised Toxic, with Rishab describing it as a bold attempt for the Kannada film industry.