toxic

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം 'ടോക്സിക്' ആദ്യ ഞായറാഴ്ച തന്നെ ഇന്ത്യയിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. റിലീസിന്റെ രണ്ടാം ദിവസം മുതൽ കലക്ഷനിൽ കുറവുണ്ടായെങ്കിലും ആദ്യ ഞായറാഴ്ച ചിത്രം 23 കോടി രൂപ നേടി. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 214 കോടി രൂപ ആയി ഉയർന്നു.

റിലീസ് ചെയ്ത അഞ്ചാം ദിവസത്തില്‍ 16,241 ഷോകളിൽ നിന്നായാണ് ചിത്രം 23 കോടി രൂപ നെറ്റ് കലക്ഷൻ നേടിയത്. ഇതോടെ ഇന്ത്യയിലെ ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ 255.95 കോടിയും നെറ്റ് കളക്ഷൻ 214.10 കോടിയുമായി. വിദേശത്തുനിന്ന് 2.00 കോടി രൂപ നേടിയതോടെ ചിത്രത്തിന്റെ ആകെ വേൾഡ് വൈഡ് ഗ്രോസ് കലക്ഷൻ 285.20 കോടി രൂപയായി. റിലീസ് ചെയ്ത ആദ്യ ദിനം 01.10 കോടിയാണ് ‘ടോക്സിക്’ നേടിയത്. തുടർന്ന് രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ യഥാക്രമം 37.65 കോടി, 27.20 കോടി, 25.15 കോടി എന്നിങ്ങനെ കലക്ഷൻ നേടി. അതേസമയം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് ആദ്യ ദിനം 55 കോടി രൂപ ലഭിച്ചെങ്കില്‍ അഞ്ചാം ദിവസമെത്തിയപ്പോഴേക്കും കലക്ഷന്‍ 14 കോടി രൂപയായി കുറഞ്ഞു. 

box-office

2018-ൽ 'കെ.ജി.എഫ്' റിലീസ് ചെയ്യുമ്പോൾ കന്നഡ മേഖലയ്ക്ക് പുറത്ത് യഷിന് വലിയ ജനപ്രീതിയുണ്ടായിരുന്നില്ല. എന്നാൽ 'കെ.ജി.എഫ് 2' എത്തിയപ്പോഴേക്കും ആദ്യ ഭാഗം തിയേറ്റർ ഒ.ടി.ടി റണ്ണുകളിലൂടെ ഐതിഹാസിക വിജയം നേടുകയായിരുന്നു. കെ.ജി.എഫ് ചാപ്റ്റര്‍ 1ആദ്യ ദിനം കന്നഡ ഉൾപ്പെടെ എല്ലാ ഭാഷകളിലുമായി 21.80 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഏകദേശം 80 കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രം ഒമ്പത് ആഴ്ചകൾ കൊണ്ട് ഇന്ത്യയിൽ നിന്ന് 228 കോടി രൂപ നെറ്റ് കളക്ഷൻ നേടി. 2: 100 കോടി ബജറ്റിലൊരുങ്ങിയ കെജിഎഫ് ചാപ്റ്റര്‍ 2 ആകട്ടെ 1,215.00 കോടിയുടെ വേൾഡ് വൈഡ് കലക്ഷനാണ് നേടിയത്. ഇന്ത്യയിലെ ചിത്രത്തിന്‍റെ നെറ്റ് കലക്ഷൻ 434.70 കോടിയായിരുന്നു.

കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് 'ടോക്സിക്– എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' നിർമിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഡബ്ബ് ചെയ്താണ് എത്തിയത്. നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ലൈംഗികതയുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്നും പലരും ആക്ഷേപവും ഉന്നയിക്കുന്നുണ്ട്.

Yash's 'Toxic' Hits 200 Crore Mark in India on First Sunday:

Yash starrer 'Toxic', directed by Geetu Mohandas, has crossed the 200 crore mark in India within its first Sunday. Despite a slight dip in collections from the second day of its release, the film garnered 23 crore rupees on its first Sunday, pushing its total net collection in India to 214 crore rupees