കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാണ് കണ്ടന്‍റ് ക്രിയേറ്ററായ അഖില്‍ എന്‍ആര്‍ഡിയും ഭാര്യ മേഘ നായരും. അഖിലിനെ ഉപേക്ഷിച്ച് മേഘ ഇറങ്ങിപ്പോയതും ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചര്‍ച്ചകള്‍ പല വഴിക്കായതോടെ വിഷയത്തില്‍ തന്‍റെ ഭാഗം വിശദീകരിച്ച് മേഘ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. താന്‍ ഇറങ്ങി വന്നു എന്നുള്ളത് സത്യമാണ്. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവിടുന്നിറങ്ങി വന്നതിന് കാരണങ്ങൾ ഉണ്ടെന്നും അത് പബ്ലിക്കിന്റെ മുന്നിൽ പറയാൻ യാതൊരു താല്പര്യവും ഇല്ലെന്നും മേഘ പറയുന്നു. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കണ്ടെന്നുകൂടി മേഘ പറഞ്ഞിരുന്നു.
മേഘ ഒടുവില്‍ സുഹൃത്തെന്ന് പറഞ്ഞ് ഉദ്ദേശിച്ചത് കണ്ടന്‍റ് ക്രിയേറ്റര്‍ സായ് കൃഷ്ണയെ ആണെന്ന വിലയിരുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അഖില്‍–മേഘ ദമ്പതികളുടെ വിഷയത്തില്‍ സായി വിശദമായി വിഡിയോ ചെയ്യുകയും ഇതില്‍ വിമര്‍ശം ഉയരുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ മേഘ ഉദ്ദേശിച്ചത് സായ് കൃഷ്ണയെ ആണെന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇത് നിഷേധിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സായ് കൃഷ്ണ. മേഘ ഉദ്ദേശിച്ചത് തന്നെയല്ലെന്നും അത് മറ്റൊരാളാണെന്നും സായ് കൃഷ്ണ പറഞ്ഞു.
തന്റെ തീരുമാനം മൂലം മറുവശത്തുള്ള വ്യക്തി എത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിച്ചു എന്നതിന് കുറച്ചെങ്കിലും വാല്യു നിങ്ങൾ കൊടുക്കുന്നുണ്ടെങ്കിൽ പിന്നീട് മാനിപ്പുലേഷൻ നടത്തി മറ്റേ വ്യക്തിക്ക് കൂടി ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ വളച്ചൊടിക്കാൻ പാടില്ലെന്നും അതൊരു മിനിമം മാന്യതയാണെന്നും സായ് കൃഷ്ണ പറഞ്ഞു. 'കഴിഞ്ഞ ദിവസം മേഘ ഇട്ട പോസ്റ്റിൽ സുഹൃത്തുക്കളെന്ന് പറഞ്ഞ് നടക്കുന്നവർ പറയുന്നത‍് ആരും വിശ്വസിക്കരുതെന്ന് അവർ പറയുന്നുണ്ട്. അത് എന്നെ ഉദ്ദേശിച്ചല്ല. അവരുടെ അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് നടക്കുന്ന വ്യക്തിയെ ഉദ്ദേശിച്ചാണ്. അയാളുടെ ഒരു വോയ്സ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഞാൻ മേഘയെ അന്ന് വിവാഹത്തിൽ വച്ച് മാത്രമെ കണ്ടിട്ടുള്ളു.
നല്ലൊരു പണി അഖിലിന് കൊടുത്തിട്ടാണ് മേഘ പോയത്. അതിന് പുറമെ പോസ്റ്റുകളിലൂടെ മാനിപ്പുലേഷൻ കൂടി നടത്തി അയാളുടെ ജീവിതത്തെ നിങ്ങൾ വീണ്ടും ബുദ്ധിമുട്ടിൽ കൊണ്ടുപോയി ഇടരുതെന്നാണ് മേഘയോട് പറയാറുള്ളത്. മേഘ ആരുടെ വീട്ടിൽ നിന്നാണോ ഇറങ്ങി പോയത് ആ കുടുംബത്തിൽ പ്രശ്നങ്ങളുണ്ട്, ഒന്ന് ഒന്നര വർഷമായി ഇക്കാര്യം മേഘ സ്വന്തം വീട്ടുകാരോട് പറയുന്നുണ്ട്. എന്നാൽ ആരും അതിൽ ഒരു തീരുമാനം ഉണ്ടാക്കിയില്ല എന്നൊക്കെയാണ് പ്രചരിക്കുന്നത്. ബ്ലെയിം ഗെയിമാണ്. പരസ്പരം കുറ്റപ്പെടുത്തില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുത്തിട്ടും ഒരു മാനിപ്പുലേറ്റീവ് നറേറ്റീവ്... സ്വന്തം വീട്ടിൽ തിരിച്ച് എത്തിയിട്ടുണ്ട്, സ്വന്തം വീട്ടിലേക്ക് തിരികെ വരാൻ വേണ്ടി മാത്രമായിരുന്നു ആ ബസ് തൊഴിലാളി സഹായിച്ചത്. അല്ലാതെ ഒളിച്ചോടി പോയതല്ല എന്നുള്ള തിരക്കഥ ഇവിടുത്തെ ന്യൂസ് ചാനലിലെ ബൈറ്റിൽ അടക്കം വന്ന് പോയിട്ടുണ്ട്. അത് മാനിപ്പുലേറ്റ് ചെയ്തതാണ് എന്നാണ് മേഘയുടെ കുടുംബവുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി പറയുന്നത്. അങ്ങനൊരു മാനിപ്പുലേഷൻ എന്തിന് ചെയ്യണം.
മാന്യമായ രീതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഡിവോഴ്സ് തെരഞ്ഞെടുക്കണമായിരുന്നു. പബ്ലിക്ക് ലൈഫ് നയിക്കുന്നവരാണ്. ചെറിയൊരു തുമ്മൽ പോലും ചർച്ചയാകും. മീഡിയയ്ക്ക് പൈസ കൊടുത്ത് മേഘ ഒളിച്ചോടിയത് അല്ലെന്ന് മേഘയുടെ വീട്ടുകാർ മാനിപ്പുലേറ്റ് ചെയ്തപ്പോൾ മറുവശത്തുള്ള വ്യക്തിയുണ്ട് (അഖിൽ). ജീവിതത്തിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുകയാണ് ആ മനുഷ്യൻ. അപ്പോഴാണ് ഒളിച്ചോടിയത് അല്ല ഭർത്താവിന്റെ വീട്ടിലെ ഉപദ്രവങ്ങൾ കൊണ്ട് ഇറങ്ങിപ്പോന്നതാണെന്ന നറേറ്റീവ് വരുന്നത്. അത് അഖിലിനെ വീണ്ടും അടിച്ചിടുന്നതിന് സമമല്ലേ? ഈ നറേറ്റീവ് ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ് മേഘയുടെ അച്ഛന്റെ സുഹൃത്ത് തുറന്ന് സംസാരിച്ച് എത്തിയത്.
അഖിലിന് എതിരെ കേസ് കൊടുക്കാൻ പോവുകയാണ് മേഘ എന്നാണ് അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടതുകൊണ്ട്. തെറ്റ് ചെയ്തവർ അതിനെ മാനിപ്പുലേറ്റ് ചെയ്യാനും വെളുപ്പിക്കാനും ശ്രമിക്കുന്നു. മീഡിയയേയും സ്വാധീനിക്കുന്നു. പോയാൽ പോയ വഴിക്ക് പോണം,' സായ് കൃഷ്ണ പറഞ്ഞു.