വിഖ്യാത ചലച്ചിത നടി ‘ഷൗക്കർ‘ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തമിഴ്, കന്നട, മലയാളം അടക്കം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

1950-ൽ ‘ഷൗക്കർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ വേഷമിട്ടു. തമിഴിൽ എം.ജി.ആർ, ശിവാജി ഗണേശൻ, എൻ.ടി.ആർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി.1964-ൽ പുറത്തിറങ്ങിയ 'സ്കൂൾ മാസ്റ്റർ' എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. 

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'സൂര്യമാനസം' എന്ന ചിത്രത്തിലെ അമ്മ വേഷം മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടി.  ഏഴു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിന് 2020-ൽ വിടപറഞ്ഞ അവർ, നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.  

ENGLISH SUMMARY:

Veteran South Indian film actress 'Sowcar' Janaki has passed away at the age of 94 while receiving treatment at a private hospital in Chennai. Over a remarkable career spanning seven decades, she appeared in more than 400 films across Tamil, Telugu, Kannada, and Malayalam cinema. She made her mark in Malayalam with notable roles in films like School Master and the Mammootty-starrer Suryamanasam. In recognition of her immense contributions to the film industry, the nation honored her with the prestigious Padma Shri award in 2022.