Image Credit : Instagram

രേണു സുധിയുമായുളള വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും കുഞ്ഞനുജന് പിറന്നാള്‍ ആശംസകളുമായി കിച്ചു സുധി. റിഥപ്പന്‍ എന്നുവിളിക്കുന്ന ഋതുലിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് വൈകാരികമായ കുറിപ്പാണ് കിച്ചു സുധി പങ്കുവച്ചത്. റിഥപ്പന് ഒപ്പമുളള കുഞ്ഞുനാളിലെ ചിത്രങ്ങളും കിച്ചു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 'പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട അനിയാ' എന്നുകുറിച്ച കിച്ചു..കാര്യങ്ങളെല്ലാം എന്നെങ്കിലും ഒരിക്കല്‍ നീ മനസിലാക്കുമെന്നും പോസ്റ്റിലൂടെ വ്യക്തമാക്കി.

കിച്ചു പങ്കുവച്ച കുറിപ്പ് ഇങ്ങനെ...

'പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട അനിയാ...ഇപ്പോൾ നിന്റെ അടുത്ത് വരാൻ പറ്റുന്ന ഒരു സാഹചര്യത്തിലല്ല ഞാൻ ഉള്ളതെന്ന് എനിക്കറിയാം, എന്നിരുന്നാലും എന്തൊക്കെ സംഭവിച്ചാലും ഞാൻ എപ്പോഴും നിന്റെ കൂടെത്തന്നെയുണ്ടാകും, അത് ഉറപ്പാണ്. ഞാൻ ഇപ്പോൾ ചെയ്യുന്നതോ എനിക്ക് തോന്നുന്നതോ ആയ കാര്യങ്ങൾ ഒരുപക്ഷേ നിനക്ക് മുഴുവനായി മനസിലായെന്ന് വരില്ല, എന്നാൽ എന്നെങ്കിലും ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും. അതുവരെ, നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മാത്രം ഓർക്കുക. നമ്മൾ തമ്മിൽ എത്ര അകലെയാണെങ്കിലും നമുക്കിടയിൽ എന്ത് സംഭവിച്ചാലും, എന്റെ ഹൃദയത്തിൽ നിനക്കുള്ള ആ സ്ഥാനം എപ്പോഴും അവിടെ കാണും. ഹാപ്പി ബെര്‍ത്ത് ഡേ റിഥപ്പാ...' കിച്ചു സുധി കുറിച്ചു.

കിച്ചുവിന്‍റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പേരാണ് റിഥപ്പന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഒപ്പം ചേട്ടനും അനുജനും തമ്മിലുളള സ്നേഹബന്ധം ഇതിലും നന്നായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്ന ആശംസകളും പോസ്റ്റിന് താഴെയെത്തി. 

 

 

ENGLISH SUMMARY:

Kichu Sudhi posted heartfelt birthday wishes for his younger brother, Rithappan, amidst controversies. The emotional post highlighted their strong sibling bond and Kichu's unwavering support for his brother, Rithappan.