ആലുവ സിനിമാ തിയറ്ററിൽ പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും ജിം പരിശീലകനും കൂടിയായ സ്വാബെസ് ശിവദാസ് ആണ് മരിച്ചത്. തിയറ്ററിലെ ശുചിമുറിയിൽ സ്വാബെസിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ 9.00 മണിയോടെയാണ് ആലുവയിലെ സീനത്ത് തിയറ്ററിൽ സ്വാബെസ് സിനിമ കാണാൻ എത്തിയത് .
ഇതിനിടയില്‍ അസ്വസ്ഥത തോന്നിയതോടെ ശുചുമുറിയിലേക്ക് പോവുകയായിരുന്നു. പിന്നാലെ കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തൊട്ടു മുന്നിൽ ആശുപത്രി ഉണ്ടായിട്ടും വീണ് കിടന്ന ആളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് വരേണ്ടി വന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.