Image: youtube.com/@anumolanukuttyofficial

  • സീരിയൽ താരം അനുമോളും തമിഴ് നടൻ ഭുവനേഷും ഗുരുവായൂരിൽ വെച്ച് വിവാഹിതരായി. വിവാഹവിവരം നേരത്തെ അറിയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി താരം.

അപ്രതീക്ഷിതമായാണ് റിയാലിറ്റി ഷോ–മിനിസ്‌ക്രീൻ താരം അനുമോളുടെ വിവാഹവാർത്ത ആരാധകരെ തേടിയെത്തിയത്. തമിഴ്‌നാട് സ്വദേശിയും നടനുമായ ഭുവനേഷാണ് വരൻ. മുൻകൂട്ടി സൂചനകളൊന്നും നൽകാതെ പെട്ടെന്നാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ, വിവാഹക്കാര്യം മുൻകൂട്ടി അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് അനുമോൾ. ചടങ്ങുകൾക്ക് ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് ഭർത്താവിനെ അനുമോൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതും ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതും.

സന്തോഷകരമായ ഒരു കാര്യം മുൻകൂട്ടി പ്രഖ്യാപിക്കുമ്പോൾ അതിൽ തടസ്സങ്ങളും നെഗറ്റിവിറ്റിയും ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മെ ഇഷ്ടപ്പെടാത്തവരും കാര്യങ്ങൾ മോശമാകണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ടാണ് അവസാന നിമിഷം മാത്രം ഇത് തുറന്നുപറയാൻ തീരുമാനിച്ചത്. ഇതിൽ ആർക്കും വിഷമം തോന്നരുതെന്നും അനുമോൾ പറയുന്നു. ഇപ്പോൾ തങ്ങൾ വളരെ സന്തോഷത്തിലാണ്. ഇതൊരു ലവ് മാര്യേജാണോ അറേഞ്ച്ഡ് മാര്യേജാണോ എന്നൊക്കെ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകാം. അവയെല്ലാം വഴിയേ പറയാം. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും അനുമോൾ കൂട്ടിച്ചേർത്തു. ALSO READ: അനുമോള്‍ വിവാഹിതയായി; വരന്‍ തമിഴ് നടന്‍; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി ...

‘ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ പരിചയപ്പെടുത്തിയില്ല. ഇത് ഭുവനേഷ്. വിശേഷങ്ങളെല്ലാം വരുന്ന വഴിക്ക് പറയാം. എന്താണ്, എങ്ങനെയാണ്, അറേഞ്ച്ഡ് ആണോ ലവ് മാര്യേജാണോ, എങ്ങനെ കണ്ടുമുട്ടി, എങ്ങനെയാണ് തമിഴ്–മലയാളം എന്നിങ്ങനെ നിറയെ ചോദ്യങ്ങളായിരിക്കും. അതൊക്കെ വഴിയേ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പിയാണ്. നിങ്ങൾ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും എപ്പോഴും വേണം.

കല്യാണം നേരത്തെ പറയാത്തതെന്ത് എന്നൊക്കെ ഒരുപാട് പേർ ചിന്തിക്കും. പറയാത്തതെന്താണെന്ന് വച്ചാൽ, ഇത് ഭയങ്കര സന്തോഷമുള്ളൊരു കാര്യമല്ലേ. അപ്പോൾ അത് കൊട്ടിഘോഷിച്ച് നടന്നുകഴിഞ്ഞാൽ ചിലപ്പോൾ അറിയില്ല, നമ്മളെ ഇഷ്ടമില്ലാത്ത, എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും. ഇപ്പോൾ തന്നെ ഓരോന്നും എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ആദ്യമേ എല്ലാവരോടും പറയാതെ അവസാനം പുറത്തുപറയാൻ വിചാരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഒന്നും പറയാതിരുന്നത്.

നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്. എന്‍റെ നല്ലതിന് വേണ്ടിയിട്ട് നല്ലത് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. മോശം വിചാരിക്കുന്നവരും മോശം നടക്കണമെന്ന് ആഗ്രഹിക്കുന്നവരുമായ ഒരുപാട് പേരുമുണ്ട്. അപ്പോൾ അതുകൊണ്ടാണ് കേട്ടോ’ — അനുമോൾ പറയുന്നു.

ഗുരുവായൂരിൽ വച്ചായിരുന്നു പുലർച്ചെ അനുമോളുടെയും ഭുവനേഷിന്റെയും വിവാഹം. സൂപ്പർതാരവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയും വിവാഹത്തിനെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഭുവനേഷ് രാജേന്ദ്ര എന്നാണ് വരന്റെ മുഴുവൻ പേര്. നടനും മോഡലുമാണ്.

ENGLISH SUMMARY:

Popular Malayalam television and reality show star Anumol recently tied the knot with Tamil actor and model Bhuvanesh Rajendir in an intimate wedding ceremony at the Guruvayur temple. The low-key wedding was attended by close family, friends, and prominent actor-politician Suresh Gopi. Addressing fans through her YouTube channel, Anumol explained that she kept the wedding details a secret to avoid negativity and unwanted interference from haters. Expressing joy over their new beginning, the actress promised to share more details about their relationship and love story soon.