Image Credit:facebook/fullframezinfomedia

Image Credit:facebook/fullframezinfomedia

  • തമിഴ് നടന്‍ ഭവ്നേഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് പുലര്‍ച്ചെയായിരുന്നു വിവാഹം

റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി. തമിഴ് നടന്‍ ഭവ്നേഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് പുലര്‍ച്ചെയായിരുന്നു വിവാഹം. സൂപ്പര്‍താരവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി.  ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി 'കൈ പിടിച്ചോ' എന്ന് പറയുന്നതും വിഡിയോയില്‍ കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്  വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ ഇന്നലെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇതിന് താഴെ കമന്‍റ് ചെയ്തത്. ആദില, ഷിയാസ് തുടങ്ങി നിരവധിപ്പേര്‍ ആശംസകള്‍ അറിയിച്ച് ഈ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരുന്നു. 

അടുത്തിടെ വിവാഹത്തെക്കുറിച്ച് അനുമോളോട് ചോദിച്ചപ്പോൾ, ‘നാളെയാണ് കല്യാണം’ എന്നായിരുന്നു അനുമോളുടെ രസകരമായ മറുപടി. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുമോളോട് നേരത്തെയും ഉയർന്നിരുന്നു. വിവാഹത്തിന് ആരെയൊക്കെ ക്ഷണിച്ചുവെന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തോടും അനുമോൾ രസകരമായ രീതിയിലാണ് പ്രതികരിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെയെല്ലാം വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. അനുമോളുടെ വിവാഹം ഉടനുണ്ടാകുമെന്ന് സുഹൃത്ത് ഷിയാസ് കരീമും നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ആരാണ് വരനെന്നോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

ENGLISH SUMMARY:

Actress and reality TV star Anumol married Tamil actor Bhavnesh in a traditional early morning ceremony held at the Guruvayur temple. Union Minister and veteran actor Suresh Gopi graced the occasion to bless the newlyweds and participated in the wedding rituals. Fans and prominent figures from the entertainment industry flooded social media with congratulatory wishes following the announcement of the joyous union.

anumol-google-trends-JPG

google-trending-topic-Anumol