നടന്‍ രവി മോഹനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ മനസു തുറന്ന് ഗായിക കെനീഷ. 700-ഓളം സ്റ്റേജ് ഷോകളിൽ തിളങ്ങിയിട്ടുള്ള വ്യക്തിയാണ് താനെന്നും എന്നാൽ പലരും തന്നെ 'രവി മോഹന്റെ സുഹൃത്ത്' എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നതെന്നും കെനീഷ പറഞ്ഞു. തനിക്ക് നിരവധി സെലിബ്രിറ്റി സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവരെക്കുറിച്ച് പുറംലോകത്തിന് അറിയണമെന്നില്ലെന്നും അവർ വ്യക്തമാക്കി. ഒരു ഓഡിയോ ലോഞ്ചിനിടെയാണ് രവി മോഹനുമായി പരിചയപ്പെടുന്നത്. പിന്നീട് മാനസിക പ്രയാസങ്ങളെ തുടർന്ന് പ്രൊഫഷണൽ സഹായം തേടി അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നുവെന്നും ആ സൗഹൃദമാണ് പിന്നീട് വളർന്നതെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ കെനീഷ പറഞ്ഞു
'പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വൽ ഹീലർ എന്നീ വ്യക്തിത്വങ്ങളിൽ അറിയപ്പെടുന്ന ആളാണു ഞാൻ. 700 ഓളം സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ പലരും നൽകിയ മേൽവിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റീസ് സുഹൃത്തുക്കളായുണ്ട്. അവരെ നിങ്ങൾക്കറിയില്ല എന്നേയുള്ളൂ. രവി മോഹൻ എനിക്കെല്ലാമാണ്, എന്നാൽ, എന്റെയാരുമല്ല താനും. ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീടു മാനസികപ്രയാസങ്ങളിൽ പ്രഫഷനൽ സഹായം തേടി എന്നെ സമീപിച്ചു. അതു സൗഹൃദമായി വളർന്നു.
അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നു എന്നു മനസ്സിലായപ്പോഴാണു നിശബ്ദമായിരിക്കാം എന്നു തീരുമാനിച്ചത്. ഒന്നിച്ച് ഒരു വെൽനസ് ഹീലിങ് സെന്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ഐ ബോണ്‍ ഇൻ ലൈറ്റ്, ഐ ലിവ് ഇൻ ലൈറ്റ്, ഐ ഗിവ് ലൈറ്റ്... ഏത് ഇവിൽ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളൂ,' കെനീഷ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിനില്‍ക്കുന്നതിനെ കുറിച്ചും കെനീഷ സംസാരിച്ചു. ‘കെനീഷ ഹു’ എന്ന ചോദ്യത്തിനുത്തരമായിരുന്നു എന്റെ അക്കൗണ്ട്. ഈയടുത്താണു സമൂഹമാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന ഇടമായി മാറിയത്. മുൻവിധികളോടെ സമീപിക്കുന്ന കൂട്ടത്തിനിടയിൽ നിൽക്കാൻ എനിക്കു പ്രയാസമാണ്. അതുകൊണ്ടു ബ്രേക് എടുത്തു. പക്ഷേ പുതിയ പാട്ടുമായി സോഷ്യൽ മീഡിയയിലേക്കു തിരിച്ചു വരുമെന്നും കെനീഷ കൂട്ടിച്ചേര്‍ത്തു.