തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദം സൃഷ്ടിച്ച ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി നടി തൃഷ രംഗത്ത്. ‘ഈ പ്രായത്തിലും നാടകം കളിക്കുന്നത് ലജ്ജാകരമാണ്. പോയി കുറെ പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ’ എന്ന കുറിപ്പാണ് തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം നടി ഈ സ്റ്റോറി നീക്കം ചെയ്തു. എങ്കിലും സോഷ്യല്‍ മീഡിയ വഴി സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനകം പോസ്റ്റ് തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ഒരുപോലെ ചർച്ചയായിട്ടുണ്ട്.
തമിഴ്നാട്ടിൽ നടന്ന ഒരു റാലിക്കിടെയാണ് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെയും മുഖ്യമന്ത്രി വിജയിനെയും ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായത്. തഞ്ചാവൂരില്‍ കാവേരി വിഷയത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ഉദയനിധിയുടെ ദ്വയാര്‍ത്ഥ പരാമര്‍ശ. സദസില്‍ ഇരുന്നവര്‍ തൃഷയുടെ പേര് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞയുടനായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സംഭവത്തില്‍ തമിഴ്നാടിന്‍റെ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വാക്പോരുകളും ശക്തമായി തുടരുകയാണ്.
വിജയ്‌യുടേയും സംഗീതയുടെയും വിവാഹമോചന വാർത്തകൾ പുറത്തുവന്ന സമയം മുതല്‍ വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയങ്ങളിൽ തൃഷയോ വിജയ്‌യോ പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ സംഗീത ഹർജി പിൻവലിക്കുകയും വിജയ്‌യും സംഗീതയും ഒരുമിക്കുന്ന എന്ന തരത്തിലുള്ള വാർത്തകൾ സജീവമാകുകയും ചെയ്തിട്ടുണ്ട്. ചെങ്കൽപ്പട്ട് കുടുംബ കോടതിയിൽ നൽകിയിരുന്ന വിവാഹമോചന ഹർജിയാണ് സംഗീത കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.
അതേസമയം, നിലവില്‍ തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുള്ള പോസ്റ്റ് മുത്തശ്ശി ശാരദ ഗണപതിയുടെ 98-ാം പിറന്നാൾ ആഘോഷിച്ച ചിത്രങ്ങളാണ്. അമ്മ ഉമ കൃഷ്ണനും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. "98" എന്നാണ് ചിത്രത്തിന് തൃഷ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം ജൂലൈയിൽ ആയിരുന്നു തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെ 70ാം പിറന്നാൾ. തൃഷയുടെ അമ്മയും അച്ഛനും പാലക്കാട് സ്വദേശികളാണ്.