Image Credit: X
പുതിയ സിനിമയില്‍ അവസരം നല്‍കാമെന്നും അതേക്കുറിച്ച് സംസാരിക്കാനുണ്ടെന്നും പറഞ്ഞ് യുവനടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്ത കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. ബോളിവുഡ് സംവിധായകന്‍ ഷക്കീല്‍ നൂറാനി (73) ആണ് അറസ്റ്റിലായത്. മുംൈബ മല്‍വാനിയിലെ വീട്ടില്‍ വച്ചായിരുന്നു നടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
വീട്ടിലെത്തിയ നടിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയെന്നും ബലാല്‍സംഗത്തിന് ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബലാല്‍സംഗം ചെയ്യുന്നതിന്‍റെ വിഡിയോ ചിത്രീകരിച്ച നൂറാനി ഇതുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. പൊലീസിലോ പുറത്തോ പറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
2016 ല്‍ ലോഖണ്ഡ്വാലയില് വച്ച് നടന്ന അവാര്‍ഡ് നിശയില്‍ വച്ചാണ് നടിയെ നൂറാനി പരിചയപ്പെടുന്നത്. അതേസമയം, ആരോപണങ്ങള്‍ അവാസ്തവമാണെന്ന് നൂറാനിയുടെ അഭിഭാഷകന്‍ പറഞ്ഞു. കോടതിയില്‍ ആരോപണങ്ങള്‍ തെളിയുന്നത് വരെ നൂറാനി നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഡേ ദിവാല (1999), ജോരു കാ ഘുലം (2000) തുടങ്ങിയ സിനിമകളുടെ തിരക്കഥയും സംവിധാനവും നൂറാനിയാണ്. ബോറിവലി ഹോളിേഡ കോര്‍ട്ടില്‍ ഹാജരാക്കിയ ഷക്കീലിനെ ഓഗസ്റ്റ് 12 വരെ റിമാന്‍ഡ് ചെയ്തു.