jude-vismaya-thudakkam

വിസ്മയ മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം ‘തുടക്കം’ ഒരു തികഞ്ഞ ഫാമിലി ഡ്രാമയും ത്രില്ലറുമായിരിക്കുമെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. അതാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന വാഗ്ദാനമെന്നും സംവിധായകന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വെള്ളിയാഴ്ചയാണ് ‘തുടക്ക'ത്തിന്‍റെ റിലീസ്.

 

‘2 മണിക്കൂര്‍ 19 മിനിറ്റ് 35 സെക്കന്‍ഡ്  ചിത്രം. ഈ ചിത്രം പൂർത്തിയായപ്പോൾ ഞങ്ങൾ അനുഭവിച്ച അതേ സംതൃപ്തി നിങ്ങൾക്കും ലഭിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അതിശയകരമായ കഴിവുറ്റ ഈ ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തികച്ചും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. ’ എന്നായിരുന്നു ജൂഡിന്‍റെ കുറിപ്പ്. ‘തുടക്കം’ തന്‍റെ അഞ്ചാമത്തെ സ്വപ്നമാണെന്നും സംവിധാകന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്‍റെ ഫൈനല്‍ മിക്സ് പൂര്‍ത്തിയായി. ചിത്രം ബിഗ്സ്ക്രീനില്‍ പ്രേക്ഷകര്‍ അനുഭവിക്കുന്നത് കാണാന്‍ തനിക്കിനി ഒട്ടും കാത്തിരിക്കാനാകുന്നില്ലെന്നും ജൂഡ് പറഞ്ഞു.

 

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളിലെത്തുക. ആന്‍റണി പെരുമ്പാവൂരിന്‍റെ  മകൻ ആശിഷ് ജോ ആന്‍റണിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Jude Anthany Joseph Unveils 'Thudakkam': A Grand Family Entertainer:

Thudakkam movie is set to be a complete family drama and thriller, marking Vismaya Mohanlal's debut. Director Jude Anthany Joseph shared his excitement on social media about this fifth dream project, promising a satisfying cinematic experience for the audience