കുട്ടിക്കാലത്ത് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും റിയാലിറ്റി ഷോ താരവുമായ ഹർഷാദ് ചോപ്ഡ. തന്‍റെ കുടുംബത്തിലെ ഏറ്റവും വിശ്വസ്ഥരില്‍ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും അതിന്റെ ആഘാതം ഇപ്പോഴും ഉള്ളിൽ മായാതെ കിടക്കുന്നുണ്ടെന്നും ഹർഷാദ് പറഞ്ഞു.

തനിക്ക് ഏകദേശം10 വയസുള്ളപ്പോള്‍ മാതാപിതാക്കൾ തന്നെ അവര്‍ക്ക് ഏറ്റവും വിശ്വസ്ഥരായ ആളുകളെ ഏല്‍പ്പിച്ച് ഒരു യാത്രപോയി. സമൂഹത്തിന്‍റെ മുമ്പില്‍ വളരെ നല്ല പ്രതിശ്ഛായ ഉണ്ടായിരുന്നവരാണ് അവരെന്നും അദ്ദേഹം പറയുന്നു. 

'രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അയാൾ എന്നെ ചേർത്തുപിടിച്ച് സ്പർശിക്കാൻ തുടങ്ങി. ഞാൻ ആ സമയത്ത് അധികം മിണ്ടാത്ത ഒരു പയ്യനായിരുന്നു. എന്താണ് എനിക്ക് നടക്കുന്നതെന്ന് അപ്പോൾ മനസിലായില്ല. കുറച്ച് കഴിഞ്ഞ് അയാൾ എന്നെ ബാൽക്കണിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് എന്നെ എന്തൊക്കയോ ചെയ്തു. ഞാൻ ആരോടും ഇതുവരെ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല.  എങ്ങനെ ചോദ്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് പേടിയായിരുന്നു..'- ഹർഷാദ് ചോപ്ഡ കൂട്ടിച്ചേര്‍ത്തു.

ഇത്തരം ദുരനുഭവങ്ങൾ മറ്റ് കുട്ടികൾക്ക് ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹർഷാദ് അഭ്യര്‍ത്ഥിച്ചു. എത്ര വിശ്വസ്തരായ വ്യക്തികളാണെങ്കിൽ പോലും കുട്ടികളെ അവരുടെ അടുത്ത് തനിച്ചാക്കി പോകരുത്. മാതാപിതാക്കളുടെ ചെറിയൊരു ജാഗ്രതക്കുറവ് കുട്ടികളുടെ ജീവിതത്തിൽ വലിയ മാനസികാഘാതങ്ങൾ ഉണ്ടാക്കാം. തന്റെ ഈ അനുഭവം വെളിപ്പെടുത്തിയതിലൂടെ സമൂഹത്തിൽ മാതാപിതാക്കൾക്കിടയിൽ കൂടുതൽ ജാഗ്രതയും ബോധവൽക്കരണവും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹർഷാദ് ചോപ്ഡ പറഞ്ഞു.

ENGLISH SUMMARY:

Harshad Chopda revealed that he was a victim of child sexual abuse at around ten years of age. He shared that the trauma occurred when his parents left him under the care of highly trusted individuals who held a good reputation in society.