ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാളിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസ പ്രവാഹമാണ്. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ഹിന്ദിയും സജീവമായ താരത്തിന് വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും ആശംസകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പിറന്നാള്‍ ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. 

ഒടുവില്‍ ദുല്‍ഖറിന് പിറന്നാള്‍ ആശംസ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. സിനിമയിലെത്തിയ നാള്‍ മുതല്‍ മമ്മൂട്ടി തന്‍റെ സോഷ്യല്‍ വാളില്‍ ദുല്‍ഖറിന്‍റെ ചിത്രങ്ങളോ സിനിമകളോ പങ്കുവച്ചിരുന്നില്ല. തന്‍റെ പിന്തുണയില്ലാതെ മകന്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നുള്ളതുകൊണ്ടാവാം ഇതെന്നായിരുന്നു മമ്മൂട്ടിയുടെ നിലപാടിനെ കുറിച്ച് ഉയര്‍ന്ന വിലയിരുത്തലുകള്‍. എന്നാല്‍ മമ്മൂട്ടിയുടെ മകനെന്ന ടാഗില്‍ നിന്നും വളരെ വേഗം തന്നെ ദുല്‍ഖര്‍ സ്വന്തം ഇരിപ്പിടം മോളിവുഡില്‍ നേടി, മലയാളം സിനിമക്കും അപ്പുറം വളര്‍ന്നു. ഇതിനിടക്ക് ഒന്നുരണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നുവരെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ പോസ്റ്റ് അപ്രതീക്ഷിതമായിരുന്നു. 

ആന്‍റണി വര്‍ഗീസ് പെപ്പെ, രമേഷ് പിഷാരടി, അനുപമ പരമേശ്വരന്‍, സ്വാസിക, പൂജ ഹെഗ്ഡേ, വിനയ് ഫോര്‍ട്ട്, നിമിഷ് രവി, സോനം കപൂര്‍ എന്നിങ്ങനെ ഒട്ടേറെപ്പേരാണ്  ദുല്‍ഖറിന് പിറന്നാള്‍ ആശംസ പങ്കുവച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര', മറ്റൊരു തെലുങ്ക് ചിത്രമാണ് ശ്രീ ശ്രീ എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍. 

ENGLISH SUMMARY:

Malayalam star Dulquer Salmaan is receiving widespread birthday wishes across multiple film industries, but a rare gesture from his father, Mammootty, has become the talk of social media. Traditionally avoiding public birthday posts or heavy promotion for his son to encourage independent growth, Mammootty surprised fans by finally sharing a public birthday greeting. This unexpected tribute quickly went viral, adding to the celebrations alongside warm wishes from prominent industry figures like Antony Varghese, Ramesh Pisharody, and Sonam Kapoor. Meanwhile, the actor is gearing up for a stellar lineup of releases this year, including the action thriller I Am Game and Telugu projects like Aakasam Lo Oka Tara.