വിദ്യാര്‍ഥി പ്രതിഷേധത്തിന് സമാധാനപരമായാണ് ഇതുവരെ എല്ലാ സെലിബ്രിട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആക്രമണോത്സുകമായ തന്‍റെ പ്രതിഷേധ വിഡിയോയിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി രാഖി സാവന്ത്. ‘വിദ്യാര്‍ഥികളെ ആരാണോ ദ്രോഹിക്കുന്നത്, വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ആരാണോ അവരെ താന്‍ ഉപയോഗിച്ച സാനിറ്ററി പാഡ് ഉപയോഗിച്ച് എറിയും, നിങ്ങള്‍ രാജിവയ്ക്കണം. നല്ല വിദ്യാഭ്യാസം നല്‍കാന്‍ പറ്റുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാക്കാനാകില്ലെങ്കില്‍, എന്‍റെ വോട്ട് ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയതാണ്, ഉറപ്പായും ഇത് നിങ്ങളുടെ മുഖത്തെറിയും’ എന്നാണ് രാഖി പറഞ്ഞത്. 

സാധാരണ തമാശകള്‍ പറയുന്ന രാഖി ഇതും തമാശ പറയുകയാണെന്ന് കരുതിയ റിപ്പോര്‍ട്ടര്‍മാര്‍ രാഖിയോട് തമാശ എന്ന കണക്കിന് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഇതിന് മറുപടി പറയാതെ പതിവിന് വിപരീതമായി വളരെ ഗൗരവമായാണ് രാഖി പ്രതികരിച്ചത്. തമാശകള്‍ക്ക് മറുപടി പറയേണ്ട സമയമല്ലെന്നും രാഖി പറഞ്ഞു. 

‘നമ്മള്‍ക്ക് നല്ല ദിനങ്ങളില്ല അച്ചാ ദിന്‍ അച്ചാ ദിന്‍ വരും എന്ന് പറഞ്ഞ് ആര്‍ക്കാണ് അച്ചാ ദിന്‍ വന്നത് മന്ത്രിമാര്‍ക്ക്’ എന്നും രാഖി കുറിച്ചു. ഇതിന് മുന്‍പ് ബുധനാഴ്ച ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രിയോട് ഉത്തരവാദിത്വമേറ്റെടുക്കാനും രാഖി പറഞ്ഞു. ‘എന്താണ് മോദിജീ താങ്കള്‍ ചെയ്യുന്നത്, താങ്കള്‍ക്ക് ദയയില്ലേ.. താങ്കള്‍ എന്താണ് ആ കസേര കൊണ്ട് ചെയ്യുന്നത്’ എന്നും രാഖി മോദിയോട് ചോദ്യമുന്നയിച്ചു.

രാഖിയുടെ വിഡിയോകള്‍ ജെന്‍സി ഏറ്റെടുക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. സമരം തുടങ്ങിയത് മുതല്‍ രാഖിയോടെ ജന്തര്‍ മന്തറില്‍ വരാന്‍ ആവശ്യപ്പെടുകയാണ് ആരാധകര്‍. 

ENGLISH SUMMARY:

Rakhi Sawant has taken a strong stance in support of the student protests with a viral video, using a sanitary pad in her demonstration. She strongly criticizes those harming students and questions the government's ability to provide education and secure the nation's future.