trisha-jananayakan

Image Credit : Twitter

തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ അവസാന ചിത്രം 'ജനനായകന്‍റെ' ആദ്യഷോ  കാണാനെത്തി തൃഷ. അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ തിയറ്ററിലെത്തിയത്. ചെന്നൈ കോയമ്പേട് രോഹിണി തിയേറ്ററിലാണ് താരം ജനനായകന്‍ കാണാനെത്തിയത്. തൃഷ തിയറ്ററില്‍ വന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

സിനിമ കണ്ട് പുറത്തിങ്ങിയ തൃഷയെ ആരാധകര്‍ വളഞ്ഞതോടെ ഏറെ പണിപെട്ടാണ് താരം തിരിച്ച് യാത്രയായത്. ജനനായകന്‍ കണ്ട ശേഷമുളള തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍റെ പ്രതികരണവും സൈബറിടത്ത് ശ്രദ്ധനേടുകയാണ്. ജനനായകന്‍ വിജയ്​യുടെ അവസാന ചിത്രമാണെന്നതില്‍ സങ്കടമുണ്ടെന്നായിരുന്നു തൃഷയുടെ അമ്മയുടെ പ്രതികരണം. വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ഏറെ കാത്തിരുപ്പുകള്‍ക്കൊടുവിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ആറുമണിക്കായിരുന്നു കേരളത്തിലെ ഫസ്റ്റ് ഷോ. എച്ച്. വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയാണ്. ബോബി ഡിയോള്‍, മമിത ബൈജു, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ കഥയുടെ പോക്ക് പ്രവനീയമാണെങ്കിലും വിജയ്​യുടെ പ്രകടനം സിനിമയെ ബ്ലോക്ബസ്റ്ററാക്കുമെന്നാണ് പ്രേക്ഷക പ്രതികരണം. അനിരുദ്ധിന്‍റെ സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

 

ENGLISH SUMMARY:

Trisha attended the first-day-first-show of Thalapathy Vijay's last film, Jananayagan, at a Chennai theatre. Her presence, along with her mother Uma Krishnan, has generated significant buzz on social media, with her mother expressing sadness about it being Vijay's final movie.