Image Credit : Facebook
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹി ജന്തര്‍ മന്തറിന് മുന്നില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പൂര്‍ണ പിന്തുണയറിച്ച് നടന്‍ മമ്മൂട്ടി. യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കണമെന്നുമാണ് മമ്മൂട്ടി പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താരത്തിന്‍റെ പോസ്റ്റിന് വലിയ രീതിയിലുളള കയ്യടിയാണ് സൈബറിടത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടി പങ്കുവച്ച കുറിപ്പ് ഇങ്ങനെ..
'യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്. അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കുക. അവരെ സംരക്ഷിക്കുക. അവരെ ശാക്തീകരിക്കുക' മമ്മൂട്ടി കുറിച്ചു. സിജെപിയും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പിന്തുണയറിച്ച് മമ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്. പ്രകാശ് രാജ്, ശബാന ആസ്മി, രജ്ഞിനി ഹരിദാസ് തുടങ്ങി വിവിധ മേഖലയില്‍ നിന്നും പ്രമുഖര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയറിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുമാണ് സിജെപിയും രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുളള വിദ്യാര്‍ഥികളും രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത്.