മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ വർക്ക് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു.
‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ജോജു ഇൻസ്റ്റഗ്രാം ലൈവില്‍ വന്നത്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും നടന്‍ സംസാരിച്ചു. ഈ അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ ലോകം. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജോജു ജോർജിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, ബാബുരാജ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.