വലിയ അപകടത്തില്‍ നിന്നും വളര്‍ത്തുനായ്ക്കള്‍ തന്നെ രക്ഷിച്ച വിഡിയോ പങ്കുവച്ച് നടന്‍ ബാല. വീട്ടില്‍ എത്തിയ മൂര്‍ഖന്‍ പാമ്പിനെ തന്‍റെ വളര്‍ത്തു നായ്ക്കള്‍ ഓടിച്ചു വിട്ട വിവരമാണ് ബാല പങ്കുവച്ചത്. നായ്ക്കള്‍ കുരക്കുന്നത് കണ്ട് ഭാര്യ വന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടതെന്നും ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ബാല പറഞ്ഞു. പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനേയും വിഡിയോയില്‍ കാണാം.
‘നമ്മൾ ആത്മാർഥമായി സ്നേഹിച്ചാല്‍ സ്നേഹം തിരിച്ചു കിട്ടും. ഈ വിഡിയോ കാണുമ്പോൾ നിങ്ങൾ പേടിച്ചുപോകും. ഞാൻ ഭയങ്കരമായി സ്നേഹിക്കുന്ന എന്റെ കൂടെയുള്ള നായ്ക്കളാണ്. ഭാര്യ കോകില പേടിച്ചുപോയി, ഇത് ഞെട്ടിക്കുന്ന വിഡിയോയാണ്. എന്റെ പട്ടികൾ ഞങ്ങളെ രക്ഷപ്പെടുത്തി. ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്.
മനുഷ്യനായാലും പട്ടിയായാലും മറ്റാരായാലും ആത്മാർഥമായി സ്നേഹിച്ചാൽ അവർ നമുക്ക് ജീവൻ കൊടുക്കും,' വിഡിയോയില്‍ ബാല പറഞ്ഞു.