നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളെ പറ്റിയുള്ള ചാറ്റുകള്‍ പുറത്ത്. അമ്മ വസന്തിക്കെതിരായ ഞെട്ടിക്കുന്ന ആരോപണങ്ങളടങ്ങിയ സിന്ധു കൃഷ്ണയുടേതെന്ന് പറയപ്പെടുന്ന ചാറ്റുകളാണ് യൂട്യൂബേഴ്സ് പുറത്തുവിട്ടത്. സിന്ധുവിന്‍റെ അച്ഛനായ എസ്. രംഗനാഥനെ അമ്മ വസന്ത ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സിന്ധു കൃഷ്ണ വിഡിയോ പുറത്തുവിട്ടതാണെന്നാണ് വിവരം.
ദിവസങ്ങളായി സിന്ധുവും അമ്മയും തമ്മിലുള്ള വിവാദങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. സിന്ധു കൃഷ്ണ സ്വന്തം അമ്മയെ നോക്കുന്നില്ലെന്നും, നടി കൂടിയായ മകൾ അഹാന കൃഷ്ണ മുത്തശ്ശിയെ ചീത്തവിളിച്ചെന്നുമാണ് കുടുംബാംഗമായ തൻവി ആരോപിച്ചിരുന്നത്. പിന്നാലെ കുടുംബത്തിന് നേരെ സൈബറാക്രമണമുണ്ടായിരുന്നു. സംഭവങ്ങളുടെ നിജസ്ഥിതി ആവശ്യപ്പെടുന്നവർക്ക് സിന്ധു നൽകിയ മറുപടിയാണ് പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളിൽ ഉള്ളതെന്നാണ് വിവരം.
തന്നെയും മക്കളെയും അച്ഛനെയും മോശമായി പറഞ്ഞതാണ് അഹാനയ്ക്ക് ദേഷ്യം വരാന്‍ കാരണമെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. അച്ഛനെ ശാരീരികമായി ഉപദ്രവിച്ചു. ഹാളിലാണ് കിടത്തിയിരുന്നത് എന്നാണ് സിന്ധു കൃഷ്ണ അമ്മയെ പറ്റി ചാറ്റില്‍ പറയുന്നത്. സർജറിക്ക് മുൻപ് അച്ഛനെ അമ്മ തല്ലാറുണ്ടായിരുന്നു എന്ന് പറഞ്ഞാണ് സിന്ധു ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അത്രത്തോളം ടോക്സിക് ആയ സാഹചര്യമാണ് അവിടെയുള്ളത്. ഇതൊക്കെ കാണുമ്പോൾ ആരായാലും പ്രതികരിച്ചുപോകും. അഹാന അവർക്കെതിരെ സംസാരിച്ചതിൽ തെറ്റുപറയാൻ ഒക്കില്ല. പ്രായത്തെ അവർ മുതലെടുക്കുകയാണ്. സിസിടിവി വീഡിയോയിൽ മുത്തശ്ശൻ ഇരിക്കുമ്പോൾ ഈ അമ്മൂമ്മ ചെരുപ്പോ മറ്റോ എടുത്ത് അടിക്കുകയാണ് എന്നിങ്ങനെയാണ് യൂട്യൂബറായ സായി കൃഷ്ണ പറയുന്നത്.