Chandigarh: Students of Panjab University watch a special screening of the film  Satluj  at the Gurudwara Shri Mukatsar Sahib PU after permission to organise the screening was denied, in Chandigarh, Punjab, Wednesday, July 8, 2026. (PTI Photo)(PTI07_08_2026_000657B)

screegrab from Satuj, PTI

ദിൽജിത്ത് ദോസഞ്ച് നായകനായി അഭിനയിച്ച 'സത്‌ലജ്' സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഐടി മന്ത്രാലയം നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ചിത്രം ഭീകരതയെ വെള്ള പൂശുന്നുവെന്നും രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരാണെന്നും സമിതി വിലയിരുത്തി. റിലീസ് ചെയ്ത് 48 മണിക്കൂറിനകം സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. വിഘടനവാദം പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

റിലീസിന് മുന്‍പ് ആവശ്യമായ സെന്‍സര്‍ ചട്ടങ്ങള്‍ സിനിമ പൂര്‍ത്തീകരിച്ചിരുന്നില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം നേരത്തെ വ്യക്തമമാക്കിയിരുന്നു. സിഖ് മനുഷ്യാവകാശ പ്രവർത്തകൻ ജസ്‌വന്ത് സിംഗ് ഖൽറയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. സിനിമ പിൻവലിച്ച നടപടിയെ അപലപിച്ച് ശിരോമണി അകാലി ദളും ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു. കേരള സ്റ്റോറിയോട് എന്തുകൊണ്ട് സമീപനം ഉണ്ടായില്ലെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദിച്ചിരുന്നു. അതേസമയം, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ്  സംപ്രേഷണം നിർത്തിവെച്ചിരിക്കുന്നത് എന്നും ചിത്രം തിരികെ കൊണ്ടുവരാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്നും നിർമ്മാതാക്കളും പ്ലാറ്റ്‌ഫോമും അറിയിച്ചു.

ENGLISH SUMMARY:

The Central Government has officially upheld the ban on the film 'Satluj,' starring Diljit Dosanjh, following a review by an IT Ministry-appointed committee. Officials determined that the movie glorifies terrorism and poses a threat to national sovereignty, alleging that it promotes separatist sentiments. The film, which portrays the life of Sikh human rights activist Jaswant Singh Khalra, was removed from its OTT platform within 48 hours of its release. The Ministry of Information and Broadcasting noted that the production had failed to comply with mandatory censorship regulations prior to its launch. While opposition parties have questioned the consistency of this ban in comparison to other controversial films, the film's producers have vowed to pursue legal avenues to challenge the decision and restore its screening. Despite the backlash from organizations like the Shiromani Akali Dal and the Shiromani Gurdwara Parbandhak Committee, the government maintains that the current suspension of the broadcast is necessary to prevent social unrest.