swetha-menon-priyanka-anoop-2

അമ്മ വിവാദത്തിൽ ശ്വേത മേനോനെതിരെ കെണി ഒരുക്കിയതാണെന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക. ശ്വേതയ്ക്കെതിരായ അവിശ്വാസ പ്രമേയത്തിൽ പലരെയും നിർബന്ധിച്ച് ഒപ്പിടുവിച്ചു. ഭരണസമിതിക്ക്  പറയാൻ സമയം നൽകിയില്ല. പൂർത്തീകരിക്കാത്ത കണക്ക് പാസാവില്ലെന്ന്  പറഞ്ഞില്ല. ഇതൊരു ട്രാപ്പായിരുന്നുവെന്ന് സംശയിക്കണമെന്നും പ്രിയങ്ക. കണക്കവതരിപ്പിക്കാൻ കൂടുതൽ സമയം കൊടുത്തുകൂടേയെന്ന് മോഹൻലാൽ ചോദിച്ചുവെന്നും പ്രിയങ്ക മനോരമ ന്യൂസിനോട് പറഞ്ഞു

അതേസമയം, സിനിമയിലെ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാനാകില്ലെന്നതാണ് ജനറൽ ബോഡിയിൽ താൻ നേരിട്ട അക്രമം ഉൾപ്പെടെ വ്യക്തമാക്കുന്നതെന്ന് ശ്വേത മേനോൻ.  സഹായം സ്വീകരിക്കുന്ന കാര്യത്തിൽ അമ്മയ്ക്ക്  വേർതിരിവുകളില്ല. പണം തരുന്നവരുടെ മതമൊ അതോ അംബാനിയോ അദാനിയോ ആണോയെന്ന് നോക്കാറില്ല.

ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തിയത് മുതൽ അപമാനിക്കാനാണ് ശ്രമം. ജനറൽ ബോഡിയിൽ തനിക്ക് നേരെ കയ്യേറ്റം ഉണ്ടായെന്നും ശ്വേത സമൂഹമാധ്യമത്തിൽ പറഞ്ഞു.

ENGLISH SUMMARY:

The AMMA controversy has taken a new turn after actress Priyanka alleged that a trap was orchestrated against Shweta Menon during the association's general body meeting. Shweta has also alleged physical aggression, financial irregularities, and the influence of a power group within the Malayalam film industry, intensifying the ongoing dispute.