jailer-two-video

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ജയിലര്‍ 2 റിലീസ് ഡേറ്റ് പുറത്ത്. ചിത്രത്തിലെ വിവിധ താരങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു കിടിലന്‍ വിഡിയോയിലൂടെയാണ് വിവരം പുറത്തുവിട്ടത്. ആദ്യചിത്രത്തിലെ വില്ലനായ വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍റെ രംഗമാണ് വിഡിയോയില്‍ കാണിക്കുന്നത്. ഇതിലൂടെ വര്‍മനുമായി ബന്ധപ്പെട്ട് തന്നെയായിരിക്കും ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമെന്നാണ് സൂചന. 

ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ എന്നിങ്ങനെ വലിയൊരു മലയാളി താരനിര തന്നെ വിഡിയോയിലുണ്ട്. സുരാജിന്‍റെ കണ്ണുകളും കാണാം. രണ്ടാം ഭാഗത്തില്‍ ഇനി സുരാജാണോ വില്ലന്‍ എന്നാണ് കമന്‍റുകളില്‍ ചോദിക്കുന്നത്. രമ്യ കൃഷ്ണൻ, റിത്വിക്, തമിഴ് എന്നിവരും ടീസറിൽ വന്നുപോകുന്നു. രജനിയുടെ കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തുന്നില്ല. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും.

2023-ല്‍ പുറത്തുവന്ന ചിത്രത്തിന്‍റെ ആദ്യഭാഗം വന്‍ഹിറ്റായിരുന്നു. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 600 കോടിയിലധികമാണ് സിനിമ നേടിയത്. മോഹൻലാൽ, കന്നഡ താരം ശിവ രാജ്കുമാർ, ബോളിവുഡ് താരം ജാക്കി ഷ്റോഫ് എന്നിവരുടെ കാമിയോകളും ശ്രദ്ധ നേടി. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുന്നത്. 

ENGLISH SUMMARY:

Jailer 2 release date has been announced, hinting at a sequel that will heavily involve Vinayakan's character Varma. The film is scheduled to hit theaters on October 15th, building on the massive success of the first installment.