vidya-balan-urvashi

TOPICS COVERED

സിനിമാ അഭിനയത്തിന് പുറമേ റീലിലും തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് വിദ്യാബാലന്‍. ഹിന്ദിക്ക് പുറമേ തമിഴ്, മലയാളം സിനിമകളിലേയും രംഗങ്ങള്‍ റീലുകളില്‍ അനുകരിക്കാറുണ്ട്. ഉര്‍വശിയുടെ ഒരു പ്രശസ്ത രംഗമാണ് ഇത്തവണ താരം അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തിലൊരുങ്ങിയ അച്ചുവിന്‍റെ അമ്മയില്‍ ഉര്‍വശിയുടെ കഥാപാത്രം ഇംഗ്ലീഷ് പറഞ്ഞുകൊണ്ട് പാചകം ചെയ്യാന്‍ ശ്രമിക്കുന്ന രംഗമാണ് വിദ്യാബാലന്‍ അനുകരിച്ചത്. 'എനിക്ക് ഏറെ ഏറെ ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി എന്നോട് ക്ഷമിക്കണം' എന്ന് കുറിച്ചാണ് റീല്‍ പങ്കുവച്ചത്. കൃത്യമായ ലിപ് സിങ്കിനൊപ്പം വിദ്യയുടെ എക്സ്പ്രഷനും വിഡിയോയെ രസകരമാക്കി. 

അഞ്ജലി മേനോൻ, രാധിക ശരത് കുമാർ, കീര്‍ത്തി സുരേഷ്, മാളവിക മേനോന്‍, റത്തീന തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കണം' എന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്റെ കമന്റ്.

മുന്‍പ് ‘പഞ്ചാബി ഹൗസി’ലെ നർമ രംഗം റീലാക്കിയ നടി വിദ്യയുടെ വിഡിയോ ശ്രദ്ധ നേടിയിരുന്നു. പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് വിദ്യ ബാലൻ രസകരമായി അവതരിപ്പിച്ചത്.

ENGLISH SUMMARY:

Vidya Balan recreates Urvashi's iconic scene from 'Achuvinte Amma' in a viral reel, showcasing her impressive mimicry skills beyond her acting career. Her take on the Malayalam film scene, originally directed by Sathyan Anthikad, has garnered significant attention and praise from celebrities.