ansiba-new

നടി അൻസിബ ഹസനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്ന നടി ലക്ഷ്മി പ്രിയക്കെതിരെ രൂക്ഷ പ്രതികരണവും ചോദ്യങ്ങളുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടിയെക്കുറിച്ച് മറ്റൊരു സ്ത്രീ തന്നെ ഇത്തരത്തിൽ മോശം കഥകൾ മെനയുന്നത് ഈ കാലഘട്ടത്തിന് ചേർന്നതല്ലെന്നും, ഇത്തരം പരദൂഷണങ്ങളിലൂടെ ലക്ഷ്മി പ്രിയ സ്വയം അപഹാസ്യയാവുകയാണെന്നും ഭാഗ്യലക്ഷ്മി തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോയിൽ തുറന്നടിച്ചു. അമ്മ  സംഘടനയിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ലക്ഷ്മി പ്രിയക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.

അന്‍സിബ അമ്മയില്‍ നിന്ന രാജിവച്ച് ഇറങ്ങിയപ്പോള്‍ അമ്മയിലെ കമ്മിറ്റിയിലെ ആരെക്കുറിച്ചും മോശം പരാമര്‍ശങ്ങളോ വ്യക്തിഹത്യയോ നടത്തിയിട്ടില്ല. ജനറല്‍ബോഡിയില്‍ വച്ച് അന്‍സിബയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ അവര്‍ തെളിവുകള്‍ സഹിതം പറഞ്ഞപ്പോഴാണ് ല്ക്ഷ്മിപ്രിയ അടക്കമുള്ളവര്‍ രാജിവച്ച് പുറത്ത വന്നത്. അതിന് ശേഷം ല്ക്ഷ്മിപ്രിയ പറഞ്ഞതെല്ലാം ഒരു പെണ്‍കുട്ടിയെക്കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ലക്ഷ്മി പ്രിയ നേരിടുന്ന കടുത്ത ആക്രമണങ്ങൾക്ക് കാരണം അവർ തന്നെയാണെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

അൻസിബ മദ്യപിച്ചാലോ ഒരു പുരുഷ സുഹൃത്ത് ഉണ്ടായാലോ അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും ഭാഗ്യലക്ഷമ്മി വ്യക്തമാക്കി.  'ഒരാളെക്കുറിച്ചും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്തരം പരാമർശം നടത്തുമ്പോൾ ഈ 2026ൽ ആരും ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്നുപോയി. പഴയ ആ 'കുലസ്ത്രീ' പരിവേഷമൊന്നും ഇപ്പോൾ വിലപ്പോവില്ല. അൻസിബയുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് യാതൊരു അധികാരവുമില്ല എന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

അന്‍സിബയക്ക് മറുപടികൊടുക്കണമെന്നുണ്ടെങ്കില്‍ കോടതിമുഖാന്തരം സംസാരിക്കൂ എന്നും പകരം സോഷ്യമീഡിയയില്‍ വന്ന് ഒരാളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് കഥകള്‍ ഇറക്കി വിടരുത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ ജനറല്‍ബോഡി മീറ്റിങ്ങിലാണ് അമ്മയുടെ 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. സംഘടനയുടെ കാര്യങ്ങൾ താല്‍ക്കാലികമായി നടത്തുന്നതിനായും ഭാരവാഹികളെ തീരുമാനിക്കുന്നതിനും നിലവിൽ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Actress Ansiba Hassan is facing online defamation from actress Lakshmi Priya, prompting a strong response from dubbing artist Bhagyathalakshmi. Bhagyathalakshmi condemned such gossip, stating it's inappropriate and self-discrediting, particularly within the context of AMMA association disputes.