vijay-trisha-wishes-charmme-comment

TOPICS COVERED

ഇന്‍സ്റ്റഗ്രാമില്‍ തൃഷ വിജയ്‍യെ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്തകള്‍, പിന്നാലെ വിജയ്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള തൃഷയുടെ പോസ്റ്റ്. ഇപ്പോള്‍ പോസ്റ്റിന് ചാര്‍മി കൗര്‍ നല്‍കിയ കമന്‍റാണ് ചര്‍ച്ച വിഷയം. വിജയ്–തൃഷ ബന്ധം സ്ഥിരീകരിക്കുന്ന തരത്തിലാണ് ചാര്‍മിയുടെ കമന്‍റ്. 

‘പ്യുവർ ഗോൾഡ് കപ്പിൾ’ എന്നാണ് ചാര്‍മി ഇരുവരെയും വിശേഷിപ്പിച്ചത്. ദമ്പതികൾ എന്നർഥം വരുന്ന 'കപ്പിൾ' എന്ന പദം ചാർമി പ്രയോഗിച്ചതോടെ ആരാധകരും ഇത് ഏറ്റെടുത്തു. വിജയ്-തൃഷ ബന്ധത്തെ പരാമർശിച്ചാണോ ചാർമിയുടെ കമന്‍റ് എന്നത് വ്യക്തമല്ല. എന്നാല്‍ ഈ കമന്‍റിന് പിന്നാലെയാണ് ആരാധകര്‍. 

ജന്മദിനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിജയ്‌ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചത്. 'എന്റെ ജീവിതം അർത്ഥപൂർണ്ണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ' എന്നായിരുന്നു ചിത്രത്തിന്‍റെ തലക്കെട്ട്. ഇതിനുപുറമെ, ഏഞ്ചൽ നമ്പർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന '00:00' എന്ന സംഖ്യയും തൃഷ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാസങ്ങളായി വിജയ്‍യെയും തൃഷയെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തൃഷ അപ്രതീക്ഷിതമായി എത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു. നടന്‍ അജിത്തിന്‍റെ അമ്മയുടെ മരണത്തില്‍ അനുശോചിക്കാന്‍ വിജയ് എത്തിയപ്പോള്‍ തൃഷയും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് നിര്‍മാതാവായ കല്‍പ്പാത്തി സുരേഷിന്‍റെ മകന്‍റെ വിവാഹ സല്‍ക്കാരത്തിലും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന പരാതിയില്‍ നടന് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്ന ആരോപണം വന്നതും ഇക്കാലത്താണ്. 

ENGLISH SUMMARY:

Amidst rumors that actress Trisha Krishnan had unfollowed Thalapathy Vijay on Instagram, she surprised fans by posting a heartwarming birthday wish for him. Sharing a cozy picture of the duo cutting a cake a day after his birthday, Trisha captioned it, "Happy birthday to the favorite person who makes my life meaningful," along with the angel number '00:00'. Adding immense fuel to the ongoing relationship rumors, actress Charmme Kaur commented on the post, calling them a "Pure Gold Couple." While it remains unconfirmed if Charmme was directly validating their relationship status, fans quickly latched onto the word "couple," linking it to past instances where the two stars were spotted together, including Vijay's political oath-taking ceremony and high-profile family weddings.