ഇന്‍സ്റ്റഗ്രാമില്‍ വിജയ്‍യെ അണ്‍ഫോളോ ചെയ്ത് നടി തൃഷ കൃഷ്ണന്‍. തൃഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഈയിടെ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയില്‍ ഇതുവരെ പ്രതികരണം നടത്താന്‍ ഇരു താരങ്ങളും തയ്യാറായിരുന്നില്ല. വിജയ്‍യുടെ 52-ാം പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. വര്‍ഷങ്ങളായി വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ ചേരുന്ന തൃഷ ഇത്തവണ ആശംസ അറിയിക്കാതിരുന്നതും ചേര്‍ത്താണ് ആരാധകര്‍ അഭ്യൂഹങ്ങളുയര്‍ത്തുന്നത്.
2023 മുതല്‍ വിജയ്‍യുടെ പിറന്നാള്‍ ദിവസത്തില്‍ ആശംസ അറിയിക്കുന്ന രീതി തൃഷയ്ക്കുണ്ട്. ഹൃദ്യമായ ചിത്രങ്ങൾക്കൊപ്പം സുഹൃത്തെന്നും 'ലെജൻഡ്' എന്നുമാണ് വിജയ്‍യെ തൃഷ മുന്‍ വര്‍ഷങ്ങളിലെ പിറന്നാള്‍ ആശംസയില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആശംസ ഇല്ലെന്ന് മാത്രമല്ല വിജയ്‍യെ ഇന്‍സറ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിക്കുകയാണ് തൃഷ.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തൃഷ അപ്രതീക്ഷിതമായി എത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു. അജിത്തിന്‍റെ അമ്മയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ വിജയ് എത്തിയപ്പോള്‍ തൃഷ അനുഗമിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് നിര്‍മാതാവായ കല്‍പ്പാത്തി സുരേഷിന്‍റെ മകന്‍റെ വിവാഹ സല്‍ക്കാരത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. അതേസമയം, വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന പരാതിയില്‍ നടന് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്ന തരത്തിൽ ആരോപണം ഉണ്ടായിരുന്നു.