പറഞ്ഞ വാക്ക് പാലിച്ച് യൂട്യൂബര്‍ സായ് കൃഷ്ണ. രേണു സുധിയുടെ രോഗാവസ്ഥയറിഞ്ഞപ്പോള്‍ അവര്‍ക്ക് സഹായം ചെയ്യുമെന്ന് സായ് കൃഷ്ണ അറിയിച്ചിരുന്നു. കാശുണ്ടാക്കാന്‍ കണ്ടന്‍റ് തന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കാര്യമാണ് ഇതെന്ന് തോന്നി എന്നാണ് പുറത്തുവിട്ട വിഡിയോയില്‍ സായ് പറഞ്ഞിരുന്നത്.
ഇപ്പോഴിതാ രേണുവിന്‍റെ വീട്ടില്‍ എസി വച്ചിരിക്കുകയാണ് സായ് കൃഷ്ണ. രേണു തന്നെയാണ് സായിക്ക് നന്ദി പറഞ്ഞ് ഈ വിവരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത്. 'നന്ദി. സായ് കൃഷ്ണയും കുടുംബവും (സീക്രട്ട് ഏജന്‍റ്) പറഞ്ഞ വാക്ക് പാലിച്ചു. നന്ദി. കീമോയുടെ ചൂട് ആയിരുന്നു. ഒരു എസി വാങ്ങി വച്ചു. ഒരുപാട് നന്ദി. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു. ഒരുപാട് നല്ല ആളുകള്‍ വന്ന് കാണുന്നു. നന്ദി നല്‍കിയ സഹായത്തിന്”, രേണു സുധി കുറിച്ചു.
രേണു സുധിയെ പറ്റി 48 വിഡിയോകള്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ നിന്നും അത്യാവശ്യം വരുമാനവും തനിക്ക് കിട്ടിയിട്ടുണ്ടെന്നും മുന്‍പ് വിഡിയോയില്‍ സായ് പറഞ്ഞിരുന്നു. അതില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയും എന്ന് പറയുന്നില്ല, പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മള്‍ കോണ്ടെന്‍റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്തൊരു വ്യക്തിയാണ്. അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷന്‍ ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കോണ്ടെന്‍റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി, സായ് കൃഷ്ണ പറഞ്ഞിരുന്നു.