അടുത്തിടെയാണ് തനിക്ക് കാന്‍സറാണെന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി തുറന്നു പറയുന്നത്. ഇതിനെ പറ്റി മുന്‍പ് തന്നെയുണ്ടായിരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് രേണു തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. സ്തനാര്‍ബുദമാണെന്നും അസുഖം അതിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും രേണു പറഞ്ഞിരുന്നു. രോഗത്തിന്‍റെയും ചികില്‍സയുടെയും എല്ലാ കാര്യങ്ങളും രേണു തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്.
ഇപ്പോള്‍ ചികില്‍സയുടെ ഒരു പ്രധാന അപ്ഡേറ്റ് പങ്കുവക്കുകയാണ് രേണു. കീമോ തുടങ്ങുകയാണെന്നും പ്രാര്‍ഥിക്കണമെന്നുമാണ് ഇന്‍സ്റ്റഗ്രാമിലൂടെ രേണു പറഞ്ഞത്. രേണുവിനെ പിന്തുണച്ചും വീണ്ടും പഴയതുപോലെ തിരിച്ചുവരണമെന്ന് പറഞ്ഞും നിരവധി പേരാണ് റീലിന് കമന്‍റ് ചെയ്തത്.
തന്റെ പേരിൽ ചികില്‍സയ്ക്കായി പണപ്പിരിവ് നടക്കുന്നതിനെതിരെ രേണു മുന്‍പ് രംഗത്തെത്തിയിരുന്നു. ഇത് തന്‍റെ സമ്മതത്തോടെയോ അറിവോടെയോ കൂടെയല്ല നടക്കുന്നതെന്ന് രേണു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഒരുപാട് പേര്‍ അസുഖവിവരം അറിഞ്ഞ് ആശ്വസിപ്പിക്കുന്നും സഹായിക്കുന്നുമുണ്ടെന്നും എന്നാല്‍ തന്‍റെ ചികില്‍സയ്ക്കായി പണം പിരിക്കണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും രേണു വ്യക്തമാക്കി. തന്നെ സ്നേഹിക്കുന്നവർ തന്നെയോ അല്ലെങ്കില്‍ തന്‍റെ മാനേജരേയോ വിളിക്കാറുണ്ട്. അത്തരത്തില്‍ കോണ്‍ടാക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് അല്ലെങ്കില്‍ മാനേജര്‍ വഴി ബന്ധപ്പെടണമെന്നും രേണു പറയുന്നു. താൻ ഒരിക്കലും ഒരു പിരിവ് ആവശ്യപ്പെടുന്ന വ്യക്തിയല്ലെന്നും രേണു വ്യക്തമാക്കിയിരുന്നു.