Image: X, Instagram,Bansali Productions

Image: X, Instagram,Bansali Productions

സഞ്ജയ് ലീല ബെന്‍സാലി ചിത്രമായ ലവ് ആന്റ് വാര്‍ സിനിമാ ചിത്രീകരണത്തിനിടെ തൊഴിലാളി മരിച്ച സംഭവത്തില്‍ 50ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സിനിമാ സംഘടന. ചന്ദ്രധരി സിങ് യാദവ് എന്ന തൊഴിലാളിക്കാണ് ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് മരണം സംഭവിച്ചത്.

ഈ മാസം 17നാണ് സെറ്റിലുണ്ടായ അപകടത്തില്‍ ചന്ദ്രധരി മരിച്ചത്. തൊഴിലാളിയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായവും നൽകണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ആവശ്യപ്പെട്ടു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചന്ദ്രധരിയെന്ന് സംഘടന വ്യക്തമാക്കുന്നു.

ബന്‍സാലി പ്രൊഡക്ഷന്‍സ് തൊഴിലാളിയുടെ കുടുംബത്തിന് 40 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെങ്കിലും തുക ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണെന്ന് സംഘടനാ പ്രസിഡന്റ് ബിഎൻ തിവാരി പറഞ്ഞു. മാത്രമല്ല ചന്ദ്രധരിയുടെ രണ്ട് മക്കളുടേയും വിദ്യാഭ്യാസ ചെലവുകള്‍ നിര്‍മാതാവ് വഹിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ലവ് ആന്റ് വാര്‍. ത്രികോണ പ്രണയമാണ് ചിത്രത്തിന്റെ കഥാതന്തുവെന്നാണ് റിപ്പോര്‍ട്ട്. സാവരിയയ്ക്ക് ശേഷം ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്ന രണ്‍ബീറിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്.  

Film Worker Dies on 'Love and War' Set, Union Demands ₹50 Lakh Compensation:

The film union is demanding ₹50 lakh compensation for the worker who died on the set of Sanjay Leela Bhansali's 'Love and War'. The Federation of Western India Cine Employees (FWICE) has stated that the deceased worker, Chandradhari Singh Yadav, was the sole breadwinner for his family.