ബ്രേക്കിങ് ബാഡ്, ബെറ്റര്‍ കാള്‍ സോള്‍, ദി ബോയ്സ് സീരിസുകളിലൂടെ പ്രശസ്തനായ നടനാണ് ജിയാന്‍കാര്‍ലോ എസ്പാസീറ്റോ. സൗദിയില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് നടന്‍ ഔദ്യോഗികമായി മതംമാറിയത്. പുതിയ സിനിമയായ സെവന്‍ ഡോഗ്സ് അണിയറപ്രവര്‍ത്തകരുമായി ഇസ്‍ലാമിക സത്യപ്രതിജ്ഞ ആയ ഷഹാദ ചൊല്ലി താരം മതം മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സൗദി പൊതു വിനോദ വകുപ്പ് ചെയര്‍മാന്‍ തര്‍ക്കി അലാല്‍ഷെയ്ഖ് ആണ് സിനിമയുടെ അഞ്ച് അണിയറപ്രവര്‍ത്തകരുമായി എസ്പാസീറ്റോ, പള്ളിയില്‍ വച്ച് ഷഹാദ ചൊല്ലുന്നതിന്‍റെയും പ്രാര്‍ഥിക്കുന്നതിന്‍റെയും ദൃശ്യം പുറത്തുവിട്ടത് . സൗദിയില്‍ ഇസ്‍ലാം മത വിശ്വാസികളുമായി ഇടപഴകിയതിന് ശേഷം മതവുമായി അടുത്ത താരം ഷഹാദ ചൊല്ലി മതം മാറുകയായിരുന്നു എന്നാണ് വിഡിയോ പങ്കുവച്ച് അലാല്‍ഷെയ്ഖ് പ്രഖ്യാപിച്ചത്.
എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായി നടന്‍ രംഗത്തെത്തിയിട്ടില്ല. തന്‍റെ മതത്തെക്കുറിച്ചോ വിശ്വാസങ്ങളെക്കുറിച്ചോ നടന്‍ ഇതിന് മുന്‍പ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ മുന്‍പ് പ്രശസ്ത ബോക്സര്‍ മുഹമ്മദ് അലിയുടെ ജീവചരിത്ര സിനിമയായ ദി മൂവി അലിയില്‍ താരം അഭിനയിക്കുകയും മുഹമ്മദ് അലിയുടെ മതപരിവര്‍ത്തന രംഗങ്ങള്‍ അഭിനയിച്ചതിന് പ്രസിദ്ധി നേടുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ അമേരിക്കന്‍ ഇസ്‍ലാമിക പണ്ഡിതനും മനുഷ്യാവകാശ പ്രവര്‍ത്തകനായ മാല്‍കം എക്സുമായും, താരം സ്കീനില്‍ തിളങ്ങിയിട്ടുണ്ട്.