samantha-pregnancy

അമ്മയാവാനൊരുങ്ങുകയാണോ സാമന്ത? സോഷ്യലിടമാകെ ചര്‍ച്ചയായിരിക്കുകയാണ് ഈ ചോദ്യം. സാമന്തയുടെ പുതിയ ചിത്രമായ 'മാ ഇൻ്റി ബംഗാരം' എന്ന സിനിമയുടെ വിജയാഘോഷം ഇന്ന് നടന്നിരുന്നു. ഇതിലെ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും വൈറലായതോടെയാണ് ആരാധകർ ഒരു കാര്യം ശ്രദ്ധിക്കുന്നത്. വിഡിയോകളിൽ സാമന്തയുടെ വയർ ചെറുതായി വീർത്തിരിക്കുന്നത് കാണാമായിരുന്നു. ഇതോടെയാണ് താരം പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുകയാണോ എന്ന സംശയം ഉടലെടുത്തത്. 

സാമന്ത ഗര്‍ഭിണിയാണെന്നും ഡിസംബറില്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായും താരത്തിന്‍റെ വക്താവ് പ്രതികരിച്ചതായി ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സാമന്തയോ പങ്കാളിയും സംവിധായകനുമായ രാജോ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.

ബി.വി. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത  'മാ ഇൻ്റി ബംഗാരം' തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഈ വലിയ സന്തോഷങ്ങൾക്കിടയിലാണ് പുതിയ അതിഥിയുടെ വരവിനെക്കുറിച്ചുള്ള വാർത്തയും പുറത്തുവന്നിരിക്കുന്നത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2025 ഡിസംബറിലാണ് സാമന്തയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിൽ വച്ച് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലൂടെയായിരുന്നു ഇരുവരുടേയും വിവാഹം.

ENGLISH SUMMARY:

Actress Samantha is reportedly expecting her first child with husband Raj Nidimoru this December. Speculations began spreading rapidly across social media platforms after fans noticed her baby bump in videos from the success celebration of her movie Maa Inti Bangaram.