Image: X, From the video

Image: X, From the video

TOPICS COVERED

ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ഭാര്യമാരും ഒന്നിച്ചുള്ളൊരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. രണ്ടു ഭാര്യമാരും പ്രതിശ്രുത വധുവും ആമിറും ഒന്നിച്ച് ഒരേ കാറില്‍ ഇരിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയെ അമ്പരപ്പിക്കുന്നത്. കാറിന്റെ മുന്‍വശത്തെ സീറ്റിലാണ് ചെറുപുഞ്ചിരിയോടെ ആമിര്‍ ഇരിക്കുന്നത്. പുറകില്‍ ആദ്യഭാര്യ റീന ദത്തയും, രണ്ടാം ഭാര്യ കിരണ്‍ റാവുവും വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍സുഹൃത്ത് ഗൗരി സ്പ്രാറ്റുമാണ് ഇരിക്കുന്നത്. 

ഈ അപൂര്‍വകാഴ്ച അതിവേഗം ഓണ്‍ലൈന്‍ രംഗത്ത് ചര്‍ച്ചയായി. ആമിറിന് ഇതെങ്ങനെ സാധിക്കുന്നുവെന്നാണ് എല്ലാവരുടേയും ചോദ്യം. അതേസമയം ബന്ധം പിരിഞ്ഞിട്ടും അവരുമായെല്ലാം നല്ല സൗഹൃദം സൂക്ഷിക്കാന്‍ സാധിക്കുന്ന ആമിറിന്റെ പക്വതയും കഴിവും അപാരമെന്നാണ് സൈബറിടം വിലയിരുത്തുന്നത്.

ശക്തമായ രീതിയില്‍ മുന്‍ ഭാര്യമാരുമായി വ്യക്തിപരമായ ബന്ധം സൂക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടെന്നും കമന്റുകള്‍ പറയുന്നു. അതേസമയം ആമിര്‍ ചെയ്യുന്നതുകണ്ട് സ്വന്തം വീട്ടില്‍ ഈ പരിപാടിക്കൊന്നും മുതിരേണ്ടെന്ന ഉപദേശവും പലരും നല്‍കുന്നുണ്ട്. ആരോഗ്യത്തിനു വലിയ ദോഷം വരുത്തുമെന്നും പ്രഫഷണലുകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണിതെന്നും കമന്റുകള്‍ പറയുന്നു. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും ചിലര്‍ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് ലഗാന്‍ സിനിമ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആഘോഷ പരിപാടിക്കിടെ നടി കജോളും ആമിറിനെ ട്രോളിയത്. സിനിമയില്‍ മാത്രമല്ല പെണ്‍വിഷയത്തിലും ആമിര്‍ തല്‍പരനാണെന്നായിരുന്നു കജോളിന്റെ റോസ്റ്റിങ് വാക്കുകള്‍. 

Aamir Khan's Viral Photo: A Surprising Family Portrait:

Aamir Khan's recent viral photo with his wives and fiancée has sparked significant online discussion. This image captures the Bollywood actor seated in a car with his first wife Reena Dutta, second wife Kiran Rao, and his fiancée Gauri Shraptu, showcasing a unique relationship dynamic that has netizens amazed.