janhvi-kapoor

TOPICS COVERED

ഏറെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച ചിത്രമാണ് രാം ചരണും ജാന്‍വി കപൂറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പെഡ്ഢി. ചിത്രത്തില്‍ ജാന്‍വിയുടെ കഥാപാത്രത്തെ ചിത്രീകരിച്ച രീതി വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഇതേകുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍.

പെഡ്ഢിയിലെ തന്‍റെ കഥാപാത്രത്തോടുള്ള സമീപനത്തിൽ താൻ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നു എന്ന് ജാന്‍വി പറഞ്ഞു. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതി കടുത്ത സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയോടെയുള്ളതുമാണെന്ന് ജാൻവി പറയുന്നു. മാത്രമല്ല, ചിത്രത്തിന്‍റെ കഥാഗതി ലൈംഗികാതിക്രമത്തെ പരോക്ഷമായി ന്യായീകരിക്കുന്ന രീതിയിലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ആ സിനിമയുമായി ബന്ധപ്പെട്ട് താന്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടെന്നും അത് തന്നെ മാനസീകമായി തളര്‍ത്തിയെന്നും ജാന്‍വി തുറന്നുപറഞ്ഞു. താന്‍ കൂടുതന്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും തനിക്കിന് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം ഭാവിയില്‍ അത് വീണ്ടും വരില്ലെന്ന് ഉറപ്പാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പെഡ്ഢിയുടെ അനുഭവത്തെ വളരെ ബുദ്ധിമുട്ടേറിയതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ അനുഭവമാണെന്ന് ജാൻവിപറഞ്ഞു. ഭാവിയിൽ ഇത്തരം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ വലിയ ജാഗ്രത പുലർത്തുമെന്നും താരം വ്യക്തമാക്കി. 

ENGLISH SUMMARY:

Janhvi Kapoor latest news focuses on the actress admitting her regret over doing the movie Peddi due to its misogynistic undertones and backlash. The Bollywood star stated that she should have been more cautious about how her character was portrayed in the controversial film.