അത്യാഹിത ഘട്ടങ്ങളിൽ എന്തെങ്കിലും സംഭവിച്ചാൽ മറ്റുള്ളവർക്ക് തിരിച്ചറിയാനായി മെഡിസിൻ അലർജി ടാറ്റൂ ചെയ്ത് നടി വീണ നായർ. തനിക്ക് കടുത്ത മരുന്ന് അലർജി ഉണ്ടെന്നും ഇനി ഏത് രാജ്യത്ത് പോയി എന്ത് സംഭവിച്ചാലും തന്റെ കയ്യിലെ ടാറ്റൂ കാണുന്നവർ അലേർട്ട് ആകുമെന്ന്  ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വീണ പറയുന്നു. 

ശരീരത്തിൽ ഫാഷന്റെ മാത്രം ഭാഗമായി ടാറ്റൂ ചെയ്യാതെ ഇങ്ങനെയുള്ള കാര്യങ്ങൾക്കായി ടാറ്റൂ ചെയ്യുന്നത് നന്നായിരിക്കുമെന്നും നടി പറയുന്നു. താൻ അടിക്കടി തനിച്ച് യാത്ര ചെയ്യുന്ന വ്യക്തിയാണെന്നും, അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുത്തതെന്നും വീണ വിഡിയോയിൽ വ്യക്‌തമാക്കുന്നു. 

അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്കോ രക്ഷാപ്രവർത്തകർക്കോ പെട്ടെന്ന് മനസ്സിലാക്കാൻ പാകത്തിലാണ് കയ്യിൽ 'മെഡിസിൻ അലർജി' എന്ന് താരം ടാറ്റു ചെയ്തിരിക്കുന്നത്. സൗന്ദര്യത്തിനപ്പുറം ഇതൊരു വലിയ സന്ദേശമാണെന്നും, മരുന്ന് അലർജിയുള്ള മറ്റുള്ളവർക്കും ഇതൊരു മാതൃകയാണെന്നും വിഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്. 

ENGLISH SUMMARY:

Veena Nair allergy tattoo is a crucial health alert. Actress Veena Nair has gotten a medicine allergy tattoo to ensure she is identified in emergencies, highlighting the importance of such preventative measures.