നടന്‍ സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടെ ഓണ്‍ലൈന്‍ മീഡിയ ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ പ്രതികരണവുമായി നടന്‍ മഹേഷ് നായര്‍. മരണ ശേഷം മണിക്കൂര്‍ തികയും മുന്‍പ് തന്നെ ചാരമാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. നിശ്ചല ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓര്‍മകളില്‍ ആര്‍ക്കും സങ്കടം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 

'ഒരു റീത്തും വേണ്ട. നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാവരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും' എന്നാണ് മഹേഷിന്‍റെ പോസ്റ്റ്. 

സലിംകുമാറിന്‍റെ സംസ്കാര ചടങ്ങുകൾ വീട്ടില്‍ നടക്കുന്നതിനിടെ ഓൺലൈൻ മീഡിയക്കാർ അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടിയതോടെയാണ് മകന്‍ ചന്തു ദേഷ്യത്തോടെ സംസാരിച്ചത്. എല്ലാവരോടും മാറി നിൽക്കാനാണ് ചന്തു ആവശ്യപ്പെട്ടത്. 'എന്താടോ..എന്താണ് നിങ്ങൾക്ക് വേണ്ടത്', എന്നും ചന്തു ചോദിച്ചിരുന്നു. ആള്‍ക്കാരുടെ തിരക്ക് കൂടിയതിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനും തിരക്ക് നിയന്ത്രിക്കാന്‍ ഇടപെട്ടിരുന്നു. 

ENGLISH SUMMARY:

Malayalam actor Mahesh Nair has strongly reacted to the chaotic behavior of online media channels during the funeral rituals of the legendary late actor Salim Kumar. Sharing a deeply personal note on Facebook, Mahesh expressed his intense frustration over how media presence often disrupts the solemnity of such heartbreaking family moments. He explicitly stated his desire that following his own demise, his body should be cremated within an hour without any public wreaths or unnecessary displays of grief. Mahesh noted that he wishes to be remembered by his loved ones, including his children, for the life he lived rather than the sight of his lifeless body. His emotional reaction follows an incident where Salim Kumar's son, Chandu, had to furiously confront aggressive online reporters who were crowding the grieving family inside their residence. The immense rush and insensitivity of the media personnel eventually forced political leaders, including Opposition Leader VD Satheesan, to step in and personally manage the crowd.